ന്യൂഡൽഹി: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയുടെ (PM-DDKY) പുരോഗതി കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ ചൊവ്വാഴ്ച വിലയിരുത്തി. 100 ജില്ലകളിൽ പദ്ധതി നടപ്പാക്കുന്നത് വേഗത്തിലാക്കും. പദ്ധതി വഴി കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അവലോകനത്തിൽ തീരുമാനമായി.
കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, വിള വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക, ജലസേചന-സംഭരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാർഷിക വായ്പ ലഭ്യത വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
100 ജില്ലകളും ജില്ലാ ആക്ഷൻ പ്ലാനുകൾ സമർപ്പിച്ചിട്ടുണ്ട്. ഏപ്രിലിൽ 22.54 ആയിരുന്ന പദ്ധതിയുടെ ശരാശരി പ്രകടനം ജൂലൈയിൽ 38.85 ആയി ഉയർന്നിരുന്നു.
ജനുവരി മുതൽ 6.9 ലക്ഷം കർഷകർക്കും 88,961 കാർഷിക വിപുലീകരണ പ്രവർത്തകർക്കും പദ്ധതി വഴി പരിശീലനം നൽകി വരുന്നുണ്ട്. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനുള്ള ഡാഷ്ബോർഡ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.





