ന്യൂഡൽഹി: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയുടെ (PM-DDKY) പുരോഗതി കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ ചൊവ്വാഴ്ച വിലയിരുത്തി. 100 ജില്ലകളിൽ പദ്ധതി നടപ്പാക്കുന്നത് വേഗത്തിലാക്കും. പദ്ധതി വഴി കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അവലോകനത്തിൽ തീരുമാനമായി. കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, വിള വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക, ജലസേചന-സംഭരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാർഷിക വായ്പ ലഭ്യത വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 100 ജില്ലകളും ജില്ലാ ആക്ഷൻ പ്ലാനുകൾ സമർപ്പിച്ചിട്ടുണ്ട്. ഏപ്രിലിൽ 22.54 Read More…
Tag: shivraj singh chahan
‘ശക്തി കി സപ്തധാര’ നടപ്പാക്കാൻ പ്രതിജ്ഞയുമായി ശിവരാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച ‘ശക്തി കി സപ്തധാര’ പ്രവർത്തനതലത്തിൽ നടപ്പാക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര കൃഷി-കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ പ്രതിജ്ഞാ പരിപാടി സംഘടിപ്പിച്ചു. പൂസയിലെ സി. സുബ്രഹ്മണ്യം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, കർഷകർ, ഭക്ഷ്യസംസ്‌കരണ മേഖലയിലെ പ്രതിനിധികൾ, കയറ്റുമതിക്കാർ, കർഷക ഉൽപാദക സംഘടനകളുടെ (FPO) പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വികസിതവും സമ്പന്നവും സ്വയംപര്യാപ്തവും ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി എല്ലാവരും കൂട്ടായ പ്രതിജ്ഞയെടുത്തു. കൃഷിയും Read More…
ഖരീഫ് കൃഷി അവലോകനം; മഴക്കുറവുള്ള മേഖലകളിൽ പ്രത്യേക നിരീക്ഷണം വേണമെന്ന് കേന്ദ്രം
ന്യൂഡൽഹി: ഖരീഫ് കൃഷിയുടെ പുരോഗതി, കാലവർഷത്തിൻ്റെ സ്ഥിതി, മഴക്കുറവ്, വളം-വിത്ത് ലഭ്യത എന്നിവ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. മഴക്കുറവുള്ള പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കാനും സംസ്ഥാനങ്ങളുമായി തുടർച്ചയായ ഏകോപനം ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ജൂലൈ 17 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 658.19 ലക്ഷം ഹെക്ടർ പ്രദേശത്താണ് ഖരീഫ് കൃഷി നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആകെ വിതച്ച വിസ്തൃതി കുറഞ്ഞെങ്കിലും നെല്ല്, പയർവർഗങ്ങൾ ഉൾപ്പെടെ Read More…
‘ഖേത് ബചാവോ അഭിയാൻ’ ദേശീയ ദൗത്യമാക്കും: ശിവരാജ് സിങ് ചൗഹാൻ
റിവാരി: സുസ്ഥിര കൃഷി, സന്തുലിത വളപ്രയോഗം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്ന് കേന്ദ്ര കാർഷിക-കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഹരിയാനയിലെ റിവാരി ജില്ലയിലെ ബവാലിലെ കാർഷിക കോളേജിൽ നടന്ന ‘ഖേത് ബചാവോ അഭിയാൻ’ (കൃഷിയിടം സംരക്ഷിക്കൂ) സമാപന സമ്മേളനത്തിലും ഹരിയാന ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്.പി.ഒ.) മിഷൻ ഉദ്ഘാടന ചടങ്ങിലുമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷകരും കാർഷിക Read More…
എൽ നിനോ ആശങ്ക: കർഷകർ ഭയപ്പെടേണ്ടതില്ലെന്ന് ശിവരാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: എൽ നിനോ പ്രതിഭാസവും സാധാരണയേക്കാൾ കുറവ് മൺസൂൺ മഴയും ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ട് കേന്ദ്ര സർക്കാർ മുന്നൊരുക്കങ്ങൾ ശക്തമാക്കിയതായി കേന്ദ്ര കാർഷിക മന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. ഡൽഹിയിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ കുറഞ്ഞ മഴ ലഭിക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലും ജില്ലകളിലും പ്രത്യേക നിരീക്ഷണവും അടിയന്തര നടപടികളും ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി. ദുരന്ത-പ്രതികരണ പദ്ധതികൾ രേഖകളിൽ മാത്രം ഒതുങ്ങാതെ പ്രായോഗിക തലത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകർ ആശങ്കപ്പെടേണ്ട Read More…



