Kerala News

ചന്ദ്രഗ്രഹണം: ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളിൽ സമയക്രമ മാറ്റം; വൈകിട്ട് 6ന് നട അടയ്ക്കും

ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ നാലാം ദിവസമായ നാളെ (മാർച്ച് 3 )ന് ഉച്ചയ്ക്കു ശേഷം ചന്ദ്ര ഗ്രഹണമാകയാൽ ക്ഷേത്ര ചടങ്ങിന് മാറ്റം ഉണ്ടാകും. വൈകിട്ട് 6 മണിക്ക് ക്ഷേത്രനട അടയ്ക്കുന്നതും, ഗ്രഹണ ശേഷം 7.15ന് നട തുറന്ന് ക്ഷേത്രത്തിലെ ചടങ്ങുകൾ ക്രമപ്രകാരം തുടരും. അന്നേ ദിവസം അന്താഴപ്പൂജ നിവേദ്യങ്ങളായ അപ്പം, അട, അവിൽ ശീട്ടാക്കുന്നതല്ല. ഉച്ചയ്ക്കുശേഷമുള്ള പകർച്ച, രാത്രിയിലെ പ്രസാദ ഊട്ട് എന്നിവ ഉണ്ടാകില്ല.

India News

മാർച്ച് 3ന് സമ്പൂർണ ചന്ദ്രഗ്രഹണം; 3 മണിക്കൂർ 27 മിനിറ്റ് നീളുന്ന ആകാശ വിസ്മയം

ന്യൂഡൽഹി: ഈ വർഷത്തെ സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ച് 3ന് സംഭവിക്കും. പടിഞ്ഞാറേയറ്റത്തുള്ള ചില പ്രദേശങ്ങൾ ഒഴികെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്രം, അമേരിക്കൻ മേഖലകൾ എന്നിവിടങ്ങളിൽ ഗ്രഹണം വ്യക്തമായി കാണാനാകും. ആകാശത്ത് വിസ്മയം തീർക്കുന്ന ഈ ഗ്രഹണം ഏകദേശം 3 മണിക്കൂർ 27 മിനിറ്റ് നീണ്ടുനിൽക്കും. വൈകീട്ട് 3.20 മുതൽ 6.48 വരെയാണ് ഗ്രഹണ സമയം. ഇതിൽ 4.34 മുതൽ 5.33 വരെ Read More…