Kerala News

നഗരനയ കമ്മീഷൻ ശുപാർശകൾ  പൊതുജനാഭിപ്രായം രൂപപ്പെടുത്തി നടപ്പിലാക്കും : മന്ത്രി എം ബി രാജേഷ്

നഗരനയ റിപ്പോർട്ട് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം കേരള നഗരനയ കമ്മിഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൻമേൽ സാമൂഹിക ചർച്ചകളിലൂടെ പൊതുജനാഭിപ്രായം രൂപപ്പെടുത്തി നഗരനയത്തിന് അന്തിമരൂപം നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളം മുഴുവൻ ഒരു നഗരമായി വികസിക്കുന്ന സ്ഥലപരമായ പ്രവണതകൾ വിലയിരുത്തിയാണ് നയശുപാർശകൾ രൂപീകരിക്കുന്നത്. രാജ്യത്ത് നഗരനയ റിപ്പോർട്ട് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ബെൽഫസ്റ്റ്, ക്വീൻസ് സർവ്വകലാശാലയിലെ ഡോ. എം  സതീഷ് കുമാർ അധ്യക്ഷനായ കമ്മീഷനാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. Read More…

Kerala News

സ്ത്രീകൾക്കുനേരെയുള്ള  അതിക്രമങ്ങൾക്കെതിരെ  തത്സമയം പരാതി നൽകാൻ ഓൺലൈൻ സംവിധാനം വേണം : മന്ത്രി എം. ബി. രാജേഷ്

സ്ത്രീകൾക്കെതിരായിട്ടുള്ള അതിക്രമങ്ങൾ സംബന്ധിച്ച്  തത്സമയം പരാതി കൊടുക്കാനുള്ള ഒരു ഓൺലൈൻ സംവിധാനം  ഏർപ്പെടുത്തുന്നതിനെ കുറിച്ച് തിരുവനന്തപുരം നഗരസഭ ചിന്തിക്കണമെന്നും എല്ലാ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പിൻതുണയുണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരിൽ സജ്ജമാക്കിയിട്ടുള്ള ഷീ സ്‌പെയ്സും ഷീ ഹബ്ബും  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി വൃത്തിയുള്ള താമസസ്ഥലമൊരുക്കുക എന്ന ആശയമാണ് ഷീ സ്പെയിസിനു പിന്നിൽ. ഷീ ഹബ് സ്ത്രീ സംരംഭകർക്കുള്ള,  സ്റ്റാർട്ടപ്പുകൾക്കുള്ള തൊഴിലിടമാണ്. രണ്ടും Read More…

Kerala News

വയനാട് പുനരധിവാസം വേഗത്തിൽ നടപ്പാക്കും; മൈക്രോ പ്ലാൻ പ്രധാന മുന്നേറ്റം : മന്ത്രി എം. ബി. രാജേഷ്

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസം വേഗത്തിൽ നടപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും  തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.  വയനാട് ജില്ല  ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കുടുബശ്രി മിഷൻ തയ്യാറാക്കിയ മൈക്രോ പ്ലാനിന്റെ പ്രവർത്തനം മേപ്പാടി എം.എസ്.എ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തബാധിതരുടെ ഉപജീവനത്തിനായുള്ള ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്രമായി തയ്യാറാക്കിയ മൈക്രോ പ്ളാൻ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണ്. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കാൻ കൂട്ടായ പരിശ്രമമാണ് നാടെല്ലാം ഏറ്റെടുക്കുന്നത്. അതിദാരിദ്ര Read More…

Kerala News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തിക വികസനത്തിന്റെ എൻജിനാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി എം. ബി. രാജേഷ്

തദ്ദേശസ്വയംഭരണതലത്തിൽ സംരംഭകസഭകൾ കാർഷികമേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിനപ്പുറം സംരംഭകത്വത്തിന്റെ, ചെറുകിട, ഇടത്തരം വ്യസായങ്ങളുടെ മേഖലയിൽ ഇടപെട്ടുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തിക വികസനത്തിന്റെ എൻജിനാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ മുന്നോട്ട് പോകുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.   സംരംഭകസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനതപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയിൽ സഹകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്ല നിലയിൽ മുന്നോട്ട് വന്നു. തദ്ദേശ Read More…

Kerala News

ബാലാവകാശ സാക്ഷരത സമൂഹത്തിൽ അനിവാര്യം : മന്ത്രി എം ബി രാജേഷ്

കുടുംബങ്ങൾക്കകത്തും സമൂഹത്തിലും കുട്ടികൾക്കെതിരെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ  സമൂഹത്തിൽ ബാലാവകാശ സാക്ഷരത അനിവാര്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ബാലാവകാശങ്ങൾ നിഷേധിക്കപ്പെട്ട് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ചൂഷണങ്ങൾക്ക് കുട്ടികൾ വിധേയമാകുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും  മന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ  ബാലസൗഹൃദ രക്ഷാകർതൃത്വം ഏകദിന പരിശീലനത്തിന്റെ സമാപന സമ്മേളനം ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക വികാസത്തിനനുസരിച്ച് കേരളത്തിൽ കുടുംബഘടന, ബന്ധം, കുട്ടികളോടുള്ള സമീപനം എന്നിവയിൽ മാറ്റം വന്നിട്ടുണ്ട്. കുട്ടികളെ സംബന്ധിക്കുന്ന Read More…

Kerala News

സുസ്ഥിര വികസനത്തിന് ജൈവവൈവിധ്യ സംരക്ഷണം പ്രധാനം : മന്ത്രി എം ബി  രാജേഷ്

പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ സുസ്ഥിര വികസനത്തിന് ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം പ്രധാനമാണെന്നും അതിലേക്കായി സർക്കാരിന്റെ ഗൗരവമായ ഇടപെടലുകൾ തുടർന്നും ഉണ്ടാവുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഏകദിന സെമിനാർ മസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ പഞ്ചായത്തുകളിലെ ജൈവവൈവിധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികൾ തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം മന്ത്രി  പ്രകാശനം ചെയ്തു. സാമൂഹിക വികസനത്തിലും സാമ്പത്തിക വളർച്ചയിലും കേരളം ബഹുദൂരം മുൻപിലാണ്. പാരിസ്ഥിതിക സുസ്ഥിരതയിലും നേട്ടമുണ്ടാക്കാൻ നമുക്കാകണം. Read More…

Kerala News

കള്ള് വ്യവസായ നവീകരണം: പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു

കള്ള് വ്യവസായത്തെ നവീകരിക്കുന്നതിനുള്ള കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ ഒന്നാംഘട്ട പദ്ധതി റിപ്പോർട്ട് എക്സൈസ് മന്ത്രി എം ബി രാജേഷിന് സമർപ്പിച്ചു. അഞ്ച് പദ്ധതികൾ ഉൾക്കൊളളുന്ന നിർദേശങ്ങളാണ് ബോർഡ് ചെയർമാൻ യു പി ജോസഫ് മന്ത്രിക്ക് സമർപ്പിച്ചത്. ബോർഡിൽ നിന്നും രൂപീകരിച്ച സബ്കമ്മിറ്റിയുടെ നിർദേശങ്ങൾ പരിശോധിച്ചാണ് കള്ള് വ്യവസായത്തെ നവീകരിക്കുന്നതിന് 15 പദ്ധതികൾ ആവിഷ്‌കരിച്ച് മൂന്നുഘട്ടങ്ങളിലായി നടപ്പാക്കാൻ തീരുമാനമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അംഗീകാരത്തിനായി ഒന്നാംഘട്ട പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത്.

Kerala News

വെള്ളായണി കായൽ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കും : മന്ത്രി എം.ബി.രാജേഷ്

വെള്ളായണിക്കായലിന്റെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇനി ഞാനൊഴുകട്ടെ മൂന്നാംഘട്ട ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് തുടക്കമാകുമെന്ന് മന്ത്രി എം.ബി രാജേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ട പ്രവർത്തനത്തിന് 64 കോടി രൂപയ്ക്ക് സാങ്കേതികാനുമതി നൽകി. ഹരിതകേരളം മിഷന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഇപ്പോൾ പദ്ധതി ആരംഭിക്കുകയാണ്. കായൽ തുടങ്ങുന്നതുമുതൽ കാക്കാമൂല വരെയുള്ള ഭാഗത്താണ് പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിൽ 1,52,000 ക്യു.മീറ്റർ ചെളി നീക്കം ചെയ്ത് കായലിന്റെ വാഹകശേഷി വർദ്ധിപ്പിക്കും. 6665 കി.മീ. കരിങ്കൽ സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും ഇതോടൊപ്പമുണ്ട്. കായലിലേക്കു വന്നുചേരുന്ന പള്ളിച്ചൽ Read More…

Kerala News

പൊതുശുചിമുറികളുടെ ശുചിത്വം മുൻഗണനാ വിഷയം : മന്ത്രി എം.ബി.രാജേഷ്

ശുചിത്വ മിഷന്റെ ടോയലറ്റ് കാമ്പയിൻ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവ്വഹിച്ചു         പൊതു ശുചിമുറികളുടെ ശുചിത്വ, സേവന ഗുണനിലവാരം മെച്ചപ്പെടുത്തി പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ മുൻഗണനാ വിഷയമാണെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അന്താരാഷ്ട്ര ശുചിമുറി ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന  ടോയിലറ്റ് ക്യാമ്പയിന്റെ ഉദ്ഘാടനം കാമ്പയിൻ പോസ്റ്റർ പുറത്തിറക്കി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വീടുകൾ, പൊതുസ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവിടങ്ങളിൽ വൃത്തിയുളളതും ശാസ്ത്രീയമായ വിസർജ്യ സംസ്‌കരണ സംവിധാനത്തോട് കൂടിയതുമായ  ശുചിമുറി എല്ലാ വിഭാഗം ജനങ്ങൾക്കും ഉറപ്പാക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ് Read More…

Kerala News

നാട്ടിക വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് മന്ത്രി എം.ബി രാജേഷ് അന്തിമോപചാരം അര്‍പ്പിച്ചു

നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്നലെ (നവംബര്‍ 26) പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന മെഡിക്കല്‍ കോളജ് – താലൂക്ക് ആശുപത്രി മോര്‍ച്ചറികളില്‍ മന്ത്രിയും ജില്ലാ കളക്ടറും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും മറ്റ് നടപടികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെയും Read More…