മലയാള സിനിമയുടെ അതുല്യ പ്രതിഭ, മധുവിന്റെ 91-ാം ജന്മദിനമാണ് ഇന്ന്. 1933 സെപ്റ്റംബർ 23-ന് ജനിച്ച മധു, ഒരു ഹിന്ദി അധ്യാപകനായാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് നാടക രംഗത്തിലൂടെ സിനിമയിൽ പ്രവേശിച്ച്, ‘ചെമ്മീൻ’ എന്ന ചിത്രത്തിലെ പരീക്കുട്ടി വേഷത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥിരം സാന്നിധ്യമായി. മധു ഒരു നായകനായും വില്ലനായും സഹനടനായും നിരവധി വേഷങ്ങൾ ശ്രദ്ധേയമാക്കി, 400-ലേറെ ചിത്രങ്ങളിൽ തന്റെ മികവ് തെളിയിച്ചു. ‘ഓളവും തീരവും’, ‘ഭാര്ഗവീ നിലയം’, ‘ഏണിപ്പടികൾ’, ‘നരൻ’ തുടങ്ങി അനവധി ചിത്രങ്ങൾ Read More…


