Kerala News

മലയാളം ഇനി ഭരണഭാഷ: സമഗ്ര ഭാഷാ ബില്ലിൽ ഗവർണർ ഒപ്പുവച്ചു

തിരുവനന്തപുരം: മലയാളം ഭരണഭാഷയാക്കുന്ന സമഗ്ര മലയാള ഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പുവെച്ചു. ഇതോടെ ബിൽ ഉടൻ സംസ്ഥാനത്ത് നിയമമായി പ്രാബല്യത്തിൽ വരും. കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ മലയാളത്തിൽ ലഭ്യമാക്കൽ, സർവകലാശാല പാഠ്യപദ്ധതികളിൽ മലയാളം നിർബന്ധമാക്കൽ തുടങ്ങിയ നിർണായക വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ഈ നിയമം. 1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന് പകരം സമഗ്രമായ മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒന്നാം ക്ലാസ് മുതൽ പത്താം Read More…

Kerala News

മാതൃഭാഷയ്ക്ക് സംസ്ഥാനത്തിന്റെ കൈത്താങ്ങ്; മലയാളത്തിൽ ഉയർന്ന മാർക്ക് നേടുന്നവർക്ക് സ്കോളർഷിപ്പ്

തിരുവനന്തപുരം: മാതൃഭാഷയ്ക്ക് സംസ്ഥാനത്തിന്റെ കൈത്താങ്ങ്. പത്താം ക്ലാസിൽ മലയാളത്തിൽ ഉയർന്ന മാർക്ക് നേടുകയും ഹയർ സെക്കൻഡറി തലത്തിൽ രണ്ടാം ഭാഷയായി മലയാളം തിരഞ്ഞെടുക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലയാള ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടത്. പൊതുവിദ്യാഭ്യാസ രംഗത്ത് നിരവധി പുരോഗമനപരമായ Read More…