കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’യുടെ 2025ലെ മീഡിയ പേഴ്‌സൺ ഓഫ് ദി ഇയറായി പ്രശസ്ത ആഫ്രിക്കൻ മാധ്യമ പ്രവർത്തക മരിയം ഔഡ്രാഗോയെ തിരഞ്ഞെടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമം നടത്തുന്നവർക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധീകരിക്കുന്ന സ്‌തോഭജനകമായ റിപ്പോർട്ടുകളാണ് മരിയയെ അവാർഡിനർഹയാക്കിയത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമുൾപ്പെടുന്നതാണ് പുരസ്കാരം. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ സാർവദേശീയ സംഘടനയുടെ ഇന്ത്യൻ പ്രതിനിധികളുടെ കൂടി അഭിപ്രായം കേട്ട് മീഡിയ മാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ നിർദ്ദേശത്തോടെയും അംഗീകാരത്തോടെയുമാണ് പുരസ്കാര ജേതാക്കളെ തെരെഞ്ഞെടുക്കുന്നത്. ഉക്രൈനിലെ Read More…


