ഇടുക്കി: മൂന്നാർ റോഡിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ മണ്ണിടിച്ചിലിന് ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നടത്തിയ മണ്ണെടുപ്പ് കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. വട്ടവടയിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട മണ്ണെടുപ്പും മറ്റ് പ്രവർത്തനങ്ങളും മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിക്കും. കനത്ത മഴയ്ക്കിടെ വട്ടവടയ്ക്ക് സമീപം കോട്ടക്കമ്പൂരിൽ ഞായറാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ബാലകൃഷ്ണനും സഹോദരി ചിന്നുവും മരിച്ചിരുന്നു. മഴയിൽ നിന്ന് രക്ഷപ്പെടാൻ Read More…


