കൊച്ചി: മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍, സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മള്‍ട്ടിപ്‌ളക്‌സില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചതിനും തിയേറ്ററിനുള്ളിലെ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നു എന്നും കൊച്ചിയിലെ പിവിആര്‍ സിനിമാസിനെതിരെ കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് ഉത്തരവ്. പുറത്തുനിന്നുള്ള ഭക്ഷണം നിരോധിക്കുകയും, ഉയര്‍ന്ന വിലയ്ക്ക് തിയേറ്ററിനുള്ളില്‍ നിന്ന് തന്നെ ഭക്ഷണം വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് ഒരു അധാര്‍മിക വ്യാപാരരീതിയാണെന്നാണ് പരാതിയില്‍ പറയുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് Read More…
Tag: multiplex
മള്‍ട്ടിപ്ലക്‌സുകളില്‍ സിനിമ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ സംവിധാനം വേണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: സംസ്ഥാനത്ത് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളില്‍ അനിയന്ത്രിതമായി സിനിമ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തുന്നത് തടയുന്നതിനായി നിയമപരമായ സംവിധാനം വേണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കോട്ടയം തിരുവാര്‍പ്പ് സ്വദേശിയായ ജി. മനു നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് സര്‍ക്കാരിനും രാജ്യത്തെ പ്രമുഖ തിയറ്റര്‍ ശൃംഖലകള്‍ക്കുമെതിരെ നോട്ടീസ് അയച്ചത്. കേസ് ജൂലൈ ഒന്നിന് പരിഗണിക്കും. മള്‍ട്ടിപ്ലക്‌സുകള്‍ തോന്നിയപോലെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. Read More…



