Kerala News

ആദ്യ ദേശീയ ആയുഷ് സാമ്പിൾ സർവേയിൽ കേരളത്തിന് ചരിത്ര നേട്ടം

കേരളം ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിൽ നാഷണൽ സാമ്പിൾ സർവേയുടെ ഭാഗമായി ആയുഷ് മേഖല സംബന്ധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ജൂലൈ 2022 മുതൽ ജൂൺ 2023 വരെ നടത്തിയ ദേശീയ ആയുഷ് സാമ്പിൾ സർവേയിൽ കേരളത്തിന് മുൻതൂക്കം. ആയുർവേദം, ഹോമിയോപതി, യോഗ, പ്രകൃതി ചികിത്സ, സിദ്ധ, യുനാനി എന്നിവ ഉൾപ്പെടുന്ന ആയുഷ് ആരോഗ്യ ശാഖകളെ സംബന്ധിച്ചാണ് ആദ്യമായി അഖിലേന്ത്യാ സർവേ നടത്തിയത്. ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളേയും നഗര പ്രദേശങ്ങളേയും ഉൾക്കൊള്ളിച്ച് കൊണ്ടായിരുന്നു സർവേ. രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും പ്രസവാനന്തര ശുശ്രൂഷയ്ക്കും ഗർഭിണികളുടെ പരിചരണത്തിനും മറ്റുമുള്ള ആയുഷ് ചികിത്സാരീതികളുടെ ഉപയോഗം, ഗൃഹ Read More…