ദേശിയപാത 66ന്റെ നിർമ്മാണ പുരോഗതികൾ വിലയിരുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഒരോ സ്ട്രച്ചുകളുടെയും നിർമ്മാണ പുരോഗതി പ്രത്യേകം പ്രത്യേകമായി മുഖ്യമന്ത്രി അവലോകനം ചെയ്തു. 80 ശതമാനത്തിൽ കൂടുതൽ നിർമ്മാണ പുരോഗതി കൈവരിച്ച് കഴിഞ്ഞ തലപ്പാടി-ചെങ്കള, കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര – വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് സ്ട്രച്ചുകൾ 2025 മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാരിൻറെ ഭാഗത്തു നിന്ന് ദേശീയപാത നിർമ്മാണത്തിന് ലഭിക്കേണ്ട വിവിധ അനുമതികൾ സംബന്ധിച്ചും യോഗം ചർച്ചചെയ്തു. വിവിധ ജലാശയങ്ങളിൽ നിന്നും Read More…