കൽപ്പറ്റ: ജീവിതത്തിലെ അനന്തമായ ദുരന്തങ്ങളെ തരണം ചെയ്തശേഷം ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. വയനാട് കളക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ക്ലർക്ക് ആയി നിയമനം ലഭിച്ച ശ്രുതിക്ക് സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുവരവിനുള്ള ഒരു പ്രധാന കൈത്താങ്ങാണ് ഇത്.സർക്കാർ വാക്ക് പാലിച്ചു. എല്ലാവരും നന്ദി പറയുകയാണെന്നും ശ്രുതി പറഞ്ഞു. വയനാട് ഉരുൾപ്പൊട്ടലിൽ ശ്രുതിക്ക് മാതാപിതാക്കളേയും സഹോദരിയേയും നഷ്ടപ്പെടുകയായിരുന്നു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ദുരന്തമുണ്ടായത്. ഉറ്റവരെ ഒന്നാകെ നഷ്ടപ്പെട്ട ദുരന്തത്തിൽ ശ്രുതിക്ക് താങ്ങായി നിന്നത് Read More…