മസ്കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ. ‘ഓർഡർ ഓഫ് ഒമാൻ’ പുരസ്കാരമാണ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മോദിക്കു സമ്മാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നൽകിയ സംഭാവനകൾ മാനിച്ചാണ് ബഹുമതി. എലിസബത്ത് രാജ്ഞി, നെൽസൺ മണ്ടേല, ജോർദാൻ രാജാവ് അബ്ദുല്ല അടക്കമുള്ളവർക്ക് നേരത്തെ ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിലും Read More…


