Kerala News

കേരളത്തിന്റെ ഹൃദയത്തിൽ ആലിന്‍ ഷെറിന്‍; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് സംസ്ഥാനത്തിന്റെ ഔദ്യോഗിക ആദരം. കുഞ്ഞിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിൽ ഞായറാഴ്ച വൈകിട്ട് 3.30ഓടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങള്‍ രണ്ടുകുഞ്ഞുങ്ങള്‍ക്ക് പുതുജീവൻ സമ്മാനിച്ചു. അവര്‍ സുഖം പ്രാപിച്ചു വരുന്നതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതീവ വേദനയുടെ നിമിഷങ്ങളിലും Read More…

Kerala News

പുതുജീവൻ നൽകി വിടപറഞ്ഞ ആലിൻ; നാളെ നെടുങ്ങാടപ്പള്ളിയിൽ സംസ്കാരം

പത്തനംതിട്ട: അവയവദാനത്തിലൂടെ പുതുചരിത്രം കുറിച്ച് വിടപറഞ്ഞ ചെറുപ്രായക്കാരി ആലിൻ ഷെറിൻ എബ്രഹാം നാളെ (ഞായർ) നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിൽ അന്തിമവിശ്രമം. കരളും വൃക്കകളും ഹൃദയ വാൽവും നേത്രപടലങ്ങളും ദാനം ചെയ്ത് അനേകം ജീവനുകൾക്ക് പ്രത്യാശയായി മാറിയ ആലിൻ, കേരളം മുഴുവൻ അഭിമാനിക്കുന്ന അവയവദാതാവായി മാറിയിരിക്കുകയാണ്. അമൃത ഹോസ്പിറ്റലിൽ നിന്ന് വെള്ളിയാഴ്ച വൈകീട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. Read More…