ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ചെലവുകൾ പരിശോധിക്കുകയും സാമ്പത്തിക ഉത്തരവാദിത്തം ഉറപ്പാക്കുകയും ചെയ്യുന്ന പാർലമെൻ്റിൻ്റെ പ്രധാന സാമ്പത്തിക സമിതികളിലൊന്നാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി). 1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ അടിസ്ഥാനത്തിൽ 1921-ലാണ് സമിതി ആദ്യമായി രൂപീകരിച്ചത്. ലോക്സഭയിൽ നിന്ന് 15 പേരും രാജ്യസഭയിൽ നിന്ന് ഏഴ് പേരും ഉൾപ്പെടെ ആകെ 22 അംഗങ്ങളാണ് സമിതിയിലുള്ളത്. മന്ത്രിമാർക്ക് സമിതിയിൽ അംഗങ്ങളാകാൻ കഴിയില്ല. പാർലമെൻ്റ് അംഗങ്ങളിൽ നിന്ന് ഓരോ വർഷവും അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. അംഗങ്ങളുടെ കാലാവധി ഒരു വർഷമാണ്. Read More…


