Culture India Kerala News Politics

കേരളത്തിൽ ഹൈന്ദവ ആചാരങ്ങൾക്കെതിരെയുള്ള ആസൂത്രിത കടന്നുകയറ്റങ്ങളും ‘സംഘി’ മുദ്രകുത്തലുകളും…

ഭാരതീയ സംസ്കാരത്തിന്റെ അക്ഷയപാത്രമായ കേരളത്തിൽ ഇന്ന് ഹൈന്ദവ ആചാരങ്ങൾക്കും സനാതന പാരമ്പര്യങ്ങൾക്കുമെതിരെ സമാനതകളില്ലാത്ത ആസൂത്രിതമായ നീക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഔദ്യോഗിക രാഷ്ട്രീയ സംവിധാനങ്ങളും, മാർക്സിസ്റ്റ് പ്രത്യയശാസ്ത്രങ്ങളും,അന്താരാഷ്ട്രതലത്തിൽ വേരുകളുള്ള ബാഹ്യശക്തികളും കൈകോർത്ത് ഹൈന്ദവ സമൂഹത്തിന്റെ വേരറുക്കാൻ ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പവിത്രമായ സാംസ്കാരിക ആഘോഷങ്ങളെപ്പോലും രാഷ്ട്രീയവൽക്കരിച്ച് അവഹേളിക്കുന്ന പ്രവണത. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ‘രക്ഷാബന്ധൻ’ പോലുള്ള പൗരാണിക ആചാരങ്ങളെ ആചരിക്കുന്നവരെ പോലും ‘സംഘി’ എന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന ആസൂത്രിതമായ അജണ്ടയ്ക്ക് പിന്നിൽ കേരളത്തിലെ സിപിഎം നേതൃത്വവും തീവ്രവാദ-ബാഹ്യ Read More…