പത്തനംതിട്ട: ശബരിമലയില്‍ അന്നദാനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച (ഡിസംബര്‍ 2) മുതല്‍ ഭക്തര്‍ക്ക് കേരളീയ സദ്യ നല്‍കും. ചോറ്, പരിപ്പ്, സാമ്പാര്‍, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയാണ് സദ്യ വിളമ്പുക. സ്റ്റീല്‍ പ്‌ളേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് ഉപയോഗിക്കുക. സദ്യയിലെ പായസം ഓരോ ദിവസവും മാറി മാറി നല്‍കും. നിലവില്‍ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തില്‍ സംബന്ധിക്കുന്നത്. സദ്യ Read More…
Tag: sadhya
വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ; ഓണത്തിനു സദ്യയുമായി കുടുംബശ്രീയും
തിരുവനന്തപുരം: ഓണത്തിനു സദ്യയുമായി കുടുംബശ്രീയും. വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് ഓണം കെങ്കേമമാക്കാന്‍ കുടുംബശ്രീ വനിതകള്‍ എത്തുന്നത്. ഇഷ്ടമുള്ള വിഭവങ്ങളും പായസവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാമെന്നതാണ് വലിയ പ്രത്യേകത. സംസ്ഥാനത്തെ 14 ജില്ലകളിലായി മുന്നൂറോളം സിഡിഎസുകളുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. വിഭവങ്ങളുടെ എണ്ണമനുസരിച്ച് 150 മുതല്‍ 300 രൂപ വരെയാണ് ഒരെണ്ണത്തിന്റെ നിരക്ക്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ചാണ് ഇവ ലഭ്യമാക്കുക. ഓരോ ജില്ലയിലെയും ബന്ധപ്പെട്ട സിഡിഎസുകളില്‍ ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി സദ്യ ഓര്‍ഡര്‍ ചെയ്യാം. ബുക്ക് Read More…
ഓണസദ്യ ഇലയിട്ട് വിളമ്പണം: വിലകൂടിയാലും തൂശനില മുഖ്യം
ഓണസദ്യ ഇലയിട്ട് വിളമ്പിയില്ലെങ്കിൽ മലയാളികൾക്ക് ആഹാരത്തിന് പൂർണ്ണത ഉണ്ടാകില്ല. സദ്യയുടെ ക്രമത്തിൽ പഴം, പപ്പടം, ഉപ്പേരി തുടങ്ങി പല വകഭേദങ്ങളുള്ള വിഭവങ്ങൾ പരമ്പരാഗത രീതിയിലാണ് വിളമ്പുന്നത്. വടക്കൻ കേരളത്തിൽ ചിലപ്പോഴൊക്കെ ചിക്കനും സദ്യയുടെ ഭാഗമാക്കുമ്പോൾ, കറികളുടെ എണ്ണത്തിലും വിഭവങ്ങളുടെ വിളമ്പൽ രീതി വരെ മാറ്റങ്ങൾ കാണാം. സദ്യയ്ക്കായി വളർത്തിയ വാഴകളിൽ നിന്നുള്ള ഇലയ്ക്ക് നഗരങ്ങളിൽ വലിയ ഡിമാന്റാണ്. കേരളത്തിൽ മാത്രംമല്ല, മുംബൈ, ഡൽഹി, ബെംഗളൂരു, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും ഈ സീസണിൽ വാഴയിലയുടെ വില ഉയരുകയാണ്. ഒരു Read More…




