India News Politics

മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലേക്ക്

ബെംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തിങ്കളാഴ്ച ഡൽഹിയിലേക്ക് പോകും. കോൺഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ നിർണായക ചർച്ചകൾ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ജൂൺ 3ന് വൈകിട്ട് 4.05ന് ലോക് ഭവൻ പരിസരത്ത് വെച്ചാണ് ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. ഏതാനും മന്ത്രിമാരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ശനിയാഴ്ചയാണ് ശിവകുമാറിനെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി ഉൾപ്പെടെ 34 അംഗ മന്ത്രിസഭയ്ക്കാണ് കർണാടകയിൽ Read More…

India News

16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം; കര്‍ണാടക ബജറ്റില്‍ പ്രഖ്യാപനം

ബംഗളൂരു: കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക്. 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ അഡിക്ഷന്‍ കുറയ്ക്കുകയും മാനസികാരോഗ്യവും ഉറക്കവും സുരക്ഷയും സംരക്ഷിക്കുകയും ചെയ്യുന്നതിനായാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകുകയാണ് കര്‍ണാടക. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വീകരിച്ച സമാന നടപടികള്‍ പഠിച്ച ശേഷമാണ് Read More…

India News

ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തില്‍; റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സിദ്ധരാമയ്യ

ബംഗലൂരു: കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവെന്ന ബഹുമതി സിദ്ധരാമയ്യയ്ക്ക്. ദേവരാജ് അരസിന്റെ റെക്കോര്‍ഡാണ് ബുധനാഴ്ച സിദ്ധരാമയ്യ മറികടന്നത്. മുഖ്യമന്ത്രി പദത്തില്‍ 2793 ദിവസം ആയതോടെയാണ് 77 കാരനായ സിദ്ധരാമയ്യ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 2792 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന ദേവരാജ് അരശിന്റെ പേരിലായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡ്. ജനുവരി ആറിനാണ് സിദ്ധരാമയ്യ അരസിനൊപ്പമെത്തിയത്. സംസ്ഥാനത്ത് സാമൂഹ്യനീതിയുടേയും ഭൂപരിഷ്‌കരണത്തിന്റെയും നായകനായി കരുതപ്പെടുന്ന അരസ് രണ്ടു തവണ കര്‍ണാടക മുഖ്യമന്ത്രിയായിട്ടുണ്ട്. Read More…