Kerala News

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വിളംബരം ചെയ്ത് ഭിന്നശേഷിക്കാരുടെ ‘ബഡ്ഡി വാക്ക്

ഡിസംബര്‍ 27 മുതല്‍ 29 വരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്‌മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരുടെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന് മുന്നോടിയായി നടന്ന ‘ബഡ്ഡി വാക്ക്’ വിളംബര ജാഥ വേറിട്ട കാഴ്ചയായി. കോഴിക്കോട്ടെ വിവിധ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മറ്റ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും കൈകോര്‍ത്ത് പിടിച്ച് നടന്നുനീങ്ങിയപ്പോള്‍ ‘നിങ്ങള്‍ തനിച്ചല്ല, ഞങ്ങള്‍ കൂടെയുണ്ട്’ എന്ന പ്രഖ്യാപനമായി അത് മാറി. സിഎസ്‌ഐ പള്ളി മുതല്‍ മാനാഞ്ചിറ മൈതാനം വരെയായിരുന്നു ബഡ്ഡി വാക്ക് നടന്നത്. Read More…

Kerala News

സ്‌പെഷ്യൽ ഒളിമ്പിക്‌സ് കേരള സ്റ്റേറ്റ് മീറ്റ് 2024; ലോഗോ പ്രകാശം ചെയ്തു

        ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി 2024 ഡിസംബർ  27, 28, 29 തീയ്യതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് സംസ്ഥാന കായിക മേളയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കോഴിക്കോട് മേയറും, സ്‌പെഷ്യൽ ഒളിമ്പിക്‌സ് സംഘാടക സമിതി ചെയർപേഴ്‌സണുമായ ഡോ. ബീന ഫിലിപ്പ്, യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടറും, സ്‌പെഷ്യൽ ഒളിമ്പിക്‌സ് സംഘാടക സമിതി ജനറൽ കൺവീനറുമായ ഡോ. എം. കെ. ജയരാജ്, യു എൽ സി സി എസ് ചെയർമാൻ, ശ്രീ.  രമേശൻ പാലേരി, ശ്രീ. എ. അഭിലാഷ് ശങ്കർ ശ്രി പി ബിജോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.         കേരളത്തിലെ 400 ഓളം Read More…