കാഞ്ഞാണി : മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം കാഞ്ഞാണിയിൽ നടത്തി. കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡണ്ട് എം.വി.അരുൺദേശീയ പതാക ഉയർത്തി. ഡിസിസി ഭാരവാഹികളായ കെ.കെ ബാബു, വി. ജി അശോകൻ,കെ. ബി ജയറാം, ജനപ്രതിനിധികളായ ബീന സേവിയർ, പുഷ്പാ വിശ്വംഭരൻ, ടോണി അത്താണിക്കൽ,ജിഷ സുരേന്ദ്രൻ, ജിൻസി മരിയ തോമസ്,ഷോയ് നാരായണൻ, കവിതാ രാമചന്ദ്രൻ, പോഷക സംഘടന നേതാക്കളായ വാസു വളാഞ്ചേരി,പ്രേമൻ കാണാട്ട്, ടോളിവിനീഷ്,ഷാലി വർഗീസ്, സിജോൺ ജോസ്,ജോസഫ് പള്ളിക്കുന്നത്, സി എൻ പ്രഭാകരൻ എന്നിവർ സന്നിഹിതരായിരുന്നു.





