വിദ്യാർത്ഥികളെ തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ ദാതാക്കളാകാൻ സജ്ജമാക്കുന്ന പ്രായോഗിക വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സംസ്ഥാനം പിന്തുടരുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. തൊഴിൽ അഭിരുചിയും നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനായി എക്സ്പീരിയൻഷ്യൽ ലേണിംഗ് പദ്ധതി നടപ്പാക്കിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലെ ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ വിദ്യാർത്ഥികൾ സാമൂഹിക വെല്ലുവിളികൾക്കുള്ള സാങ്കേതിക പ്രതിവിധികൾ രൂപപ്പെടുത്തുന്നുണ്ട്. കൃഷി, വ്യവസായ, ആരോഗ്യ മേഖലകളിൽ ഇതിനോടകം നിരവധി പരിഹാരമാർഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സാങ്കേതിക സർവകലാശാലയിൽ Read More…
Tag: students
വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ തൊഴിൽമേഖലയുമായി ബന്ധപ്പെടാനാകണം: മുഖ്യമന്ത്രി
അക്കാദമിക വ്യവസായ മേഖലകൾ പരസ്പരം ബന്ധപ്പെടാത്ത സാഹചര്യം മാറി പഠനകാലയളവിൽ തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുളള തൊഴിൽ മേഖലയുമായി ബന്ധപ്പെടാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള കണക്ട് കരിയർ ടു ക്യാമ്പസ്, ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങിയ പദ്ധതികൾ അക്കാദമിക വ്യാവസായിക സഹകരണം ഉറപ്പുവരുത്താൻ സഹായകമായ ഇടപെടലുകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഉദ്യമ 1.0 യുടെ സമാപന സമ്മേളനം മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്താകമാനം സാങ്കേതിക വിദ്യാഭ്യാസ Read More…
സാമൂഹ്യപ്രശ്നങ്ങൾ പരിഹരിക്കാൻ പുത്തനറിവുകൾ ഉപയോഗിക്കണം : മന്ത്രി ഡോ. ആർ ബിന്ദു
വിദ്യാർഥികൾ പുത്തനറിവുകൾ നേടി അതിലൂടെ സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗം കണ്ടെത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോക വൈജ്ഞാനിക മേഖലയിൽ കേരളം തനതായ മോഡൽ രൂപപ്പെടുത്തുകയാണ്. അതിന്റെ ഭാഗമായി നിലവിൽ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാനും സുസ്ഥിര വികസന ആശയങ്ങൾ സംഭാവന ചെയ്യാനും വിദ്യാർത്ഥികൾക്ക് കഴിയണം. വ്യക്തിപരമായ വിജയങ്ങളിലൊതുങ്ങാതെ സമൂഹത്തിന് നേട്ടമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ Read More…