Kerala News

കള്ള് വ്യവസായ നവീകരണം: പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു

കള്ള് വ്യവസായത്തെ നവീകരിക്കുന്നതിനുള്ള കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ ഒന്നാംഘട്ട പദ്ധതി റിപ്പോർട്ട് എക്സൈസ് മന്ത്രി എം ബി രാജേഷിന് സമർപ്പിച്ചു. അഞ്ച് പദ്ധതികൾ ഉൾക്കൊളളുന്ന നിർദേശങ്ങളാണ് ബോർഡ് ചെയർമാൻ യു പി ജോസഫ് മന്ത്രിക്ക് സമർപ്പിച്ചത്. ബോർഡിൽ നിന്നും രൂപീകരിച്ച സബ്കമ്മിറ്റിയുടെ നിർദേശങ്ങൾ പരിശോധിച്ചാണ് കള്ള് വ്യവസായത്തെ നവീകരിക്കുന്നതിന് 15 പദ്ധതികൾ ആവിഷ്‌കരിച്ച് മൂന്നുഘട്ടങ്ങളിലായി നടപ്പാക്കാൻ തീരുമാനമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അംഗീകാരത്തിനായി ഒന്നാംഘട്ട പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത്.