ന്യൂഡല്‍ഹി: 2026 ഓടെ രാജ്യത്തുടനീളമുള്ള 1,050 ടോള്‍ പ്ലാസകളിലും യാതൊരുവിധ തടസ്സങ്ങളുമില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന തടസ്സരഹിത ടോള്‍ പിരിവ് നടപ്പിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ടോള്‍ പിരിക്കുന്നതിനായി അത്യാധുനിക എഐ അധിഷ്ഠിത സംവിധാനം ഒരുക്കിയാണ് ഇത് നടപ്പിലാക്കുക. ഇതുവഴി ടോള്‍പ്ലാസകളില്‍ നിര്‍ത്താതെ തന്നെ കാറുകള്‍ക്ക് ഹൈവേകളില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ലോക്സഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഫാസ്ടാഗില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ടോള്‍ പ്ലാസകളില്‍ Read More…


