Kerala News

കേരളത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളിൽ ട്രാൻസ്ജെൻഡർ സഹോദരങ്ങൾക്കുള്ള സാമൂഹിക അംഗീകാരം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്: മന്ത്രി ഡോ. ആർ. ബിന്ദു

കേരളത്തിൽ കഴിഞ്ഞ പത്ത് വർഷകാലത്തിനുള്ളിൽ ട്രാൻസ്ജെൻഡർ സഹോദരങ്ങളുടെ ദൃശ്യതയും സാന്നിധ്യവും വർധിപ്പിക്കാനും അവർക്കുള്ള സാമൂഹിക അംഗീകാരം വളർത്തിയെടുക്കാനും സാധിച്ചിട്ടുണ്ടെന്നും ഇന്ന് കേരളത്തിലെ ഒട്ടനവധി ട്രാൻസ് സഹോദരങ്ങൾ വിവിധ കർമ്മ മേഖലകളിൽ തിളക്കമാർന്ന വ്യക്തിമുദ്രകൾ പതിപ്പിച്ച് തലയുയർത്തിപ്പിടിച്ച് നിൽക്കുന്നു എന്നത് അഭിമാനകരമാണെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു. ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2014 ലെ നൽസ ജഡ്ജ്മെന്റ് സുപ്രീംകോടതി പുറപ്പെടുവിക്കുമ്പോൾ സമുഹത്തിലെ എല്ലാ കർമ്മ മേഖലകളിലും യാതൊരു Read More…