India News

ആധാര്‍ അപ്‌ഡേറ്റിനുള്ള സൗജന്യസേവനത്തിന് വീണ്ടും സമയം നീട്ടി: 2026 ജൂണ്‍ 14 വരെ അവസരം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ 2026 ജൂണ്‍ 14 വരെ അപ്ഡേറ്റ് ചെയ്യാം. ഇന്ന് (ജൂണ്‍ 14) സമയപരിധി അവസാനിക്കാനിരിക്കേയാണ് ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി യുഐഡിഎഐ ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടിയത്. ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയത്. സമയപരിധി വീണ്ടും നീട്ടിയില്ലായിരുന്നുവെങ്കില്‍ ജൂണ്‍ 14 ന് ശേഷം Read More…