Kerala News

ക്ഷേമ പെന്‍ഷന്‍ മുടങ്ങില്ല; വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം ആറുമാസത്തേക്ക് നീട്ടി

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടി. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലാത്തവര്‍ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2025 ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരുന്നത്. 62 ലക്ഷത്തില്‍പരം വരുന്ന ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2.53 ലക്ഷം പേര്‍ മാത്രമാണ് Read More…

Kerala News

ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം നവീകരിക്കും: ധനമന്ത്രി കെ. എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. ക്ഷേമനിധി ബോർഡുകളുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി, ബോർഡ് പെൻഷനുകൾ കുറയ്ക്കില്ല, പകരം വർധിപ്പിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. പെൻഷനും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും, ക്ഷേമനിധി ബോർഡുകളുടെ ഫണ്ട് മാനേജ്മെന്റിൽ മെച്ചപ്പെടുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പതിനായിരക്കണക്കിന് തൊഴിൽവിഭാഗങ്ങൾ ആശ്രയിക്കുന്ന ക്ഷേമനിധി പെൻഷനും മറ്റു ആനുകൂല്യങ്ങളും സംരക്ഷിക്കാൻ, പുതിയ നവീകരണ പ്രവർത്തനങ്ങൾ Read More…