കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഒരു അമാന്തവും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നിയമസഭ മീഡിയ ആൻഡ് പാർലമെന്റ് സ്റ്റഡീസും സംസ്ഥാന പരിസ്ഥിതി വകുപ്പും യൂണിസെഫും സംയുക്തമായി നിയമസഭ സാമാജികർക്കായി സംഘടിപ്പിച്ച ഇന്ററാക്ടീവ് സെഷൻ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനും ജനങ്ങളുടെ ഉപജീവനം സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനും ഊന്നൽ നൽകിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ നമുക്ക് കഴിയണം. ഇതിന് ഫലപ്രദമായി നേതൃത്വം നൽകേണ്ടവരാണ് ജനപ്രതിനിധികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. Read More…
Author: Web Editor
അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെ സിപിഎം പുറത്താക്കിയാൽ ബിജെപി സംരക്ഷിക്കും: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം തിരുത്തലിന് ഒരുങ്ങുകയാണെങ്കിൽ ആലപ്പുഴയിലെ കളയല്ല പിണറായിയിലെ കളയാണ് പറച്ചുകളയേണ്ടതെന്ന് ബിജെപി സംസ്ഥന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിനുള്ള ധൈര്യം എംവി ഗോവിന്ദനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ. അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദിച്ച കുറ്റത്തിന് ജി.സുധാകരനെ പുറത്താക്കിയാൽ അദ്ദേഹത്തെ ഉൾക്കൊള്ളാൻ ശരിയായ ബദൽ ഇപ്പോൾ കേരളത്തിലുണ്ട്. ശക്തമായ നിലപാടെടുത്ത് സിപിഎമ്മിൽ രക്തസാക്ഷികളാവുന്നവരെ സ്വീകരിക്കാൻ ബിജെപിയുണ്ട്. പണ്ടൊക്കെ സിപിഎമ്മിൽ നിന്നും പുറത്താകുന്നവർ അനാഥമാവുമായിരുന്നെങ്കിൽ ഇന്ന് 20% വോട്ടുള്ള എൻഡിഎ ഇവിടെയുണ്ട്. Read More…
സ്റ്റൗവിലെ ഗ്ലാസ്സ് പൊട്ടിത്തകർന്നു, വില 7800 രൂപയും,നഷ്ടം, ചിലവ് ഇനത്തിൽ 25000 രൂപയും പലിശയും നൽകുവാൻ വിധി.
സ്റ്റൗവിലെ ഗ്ലാസ്സ് പൊട്ടിത്തകർന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. ഇരിങ്ങാലക്കുട ചിറ്റിലപ്പിള്ളി വീട്ടിൽ ബാബു ജോസ്.വി. ഫയൽ ചെയ്ത ഹർജിയിലാണ് കൊടകര മെട്രോ ഹോം ഗ്യാലറി ഉടമക്കെതിരെയും നിർമ്മാതാവായ തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഗാന്ധിമതി അപ്ളയൻസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത്.പാചകം ചെയ്ത് കുറച്ച് സമയത്തിന് ശേഷം സ്റ്റൗവിന് മുകളിലുള്ള ഗ്ലാസ്സ് പൊട്ടിത്തകരുകയായിരുന്നു. സമീപത്ത് ആരുമില്ലാതിരുന്നതിനാലാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. Read More…
റഷ്യയുടെ പരമോന്നത പുരസ് കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങി
ക്രെംലിനിലെ സെന്റ് ആൻഡ്രൂ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ റഷ്യയുടെ പരമോന്നത ദേശീയ അവാർഡായ “ദി ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദ അപ്പോസ്തലൻ” പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. 2019ലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പുരസ് കാരം സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി അത് ഇന്ത്യയിലെ ജനങ്ങള് ക്കും ഇന്ത്യയും റഷ്യയും തമ്മിലുള്ള പരമ്പരാഗത സൗഹൃദത്തിനും സമര് പ്പിച്ചു. ഈ അംഗീകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തത്തെ Read More…
സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ എട്ടിക്കുളം ഓര്‍മ്മയായി
എട്ടിക്കുളം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി ഉള്ളാള്‍ -സയ്യിദത്ത് ഫാത്വിമ കുഞ്ഞിബീവി ദമ്പതികളുടെ മകനായ സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ (64) ഇന്ന് (തിങ്കളാഴ്ച്ച ) രാവിലെ നിര്യാതനായി. 1960 മെയ് ഒന്നിനായിരുന്നു ജനനം. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. പിതാവിനു പുറമെ താഴേക്കോട് എന്‍ അബ്ദുല്ല മുസ്ലിയാര്‍, ഇമ്പിച്ചാലി മുസ്‌ലിയാര്‍, ഉള്ളാള്‍ ബാവ മുസ്ലിയാര്‍, വെളിമുക്ക് Read More…
പി.എസ്.സി തട്ടിപ്പിനും സർക്കാർ പിന്തുണ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കോഴിക്കോട് പിഎസ്സി മെമ്പറെ നിയമിക്കാൻ ഡിവൈഎഫ്ഐ നേതാക്കൾ ലക്ഷങ്ങൾ കോഴവാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്നും ഇതിന് സർക്കാർ പിന്തുണയുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിൽ പിഎസ്സിയുടെ പേരിൽ ഏറ്റവും തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണ്. ഏറ്റവും കൂടുതൽ പിഎസ്സി മെമ്പർമാരുള്ളതും നമ്മുടെ സംസ്ഥാനത്താണ്. എന്നാൽ അതേസമയം അപ്രഖ്യാപിത നിയമന നിരോധനമാണ് ഇവിടെയുള്ളത്. കോഴ ആരോപണം ഉയർന്നിരിക്കുന്നത് ഭരണസിരാകേന്ദ്രത്തിന് നേരെയാണ്. സർക്കാരിൽ ഏറ്റവും സ്വാധീനമുള്ള മന്ത്രിയുടെ അടുപ്പക്കാരനാണ് കോഴവാങ്ങിയിരിക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ Read More…
ആന്റിവെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കണം : മന്ത്രി വീണാ ജോർജ്
പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കണം. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. പാമ്പ് കടിയേറ്റാൽ വളരെപ്പെട്ടെന്ന് ആന്റിവെനം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അതിനാൽ പാമ്പ് കടിയേറ്റ് വരുന്നവർക്ക് അധികദൂരം യാത്ര ചെയ്യാതെ ആന്റിവെനം ലഭ്യമാക്കേണ്ടതുണ്ട്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലാണ് ആന്റിവെനം ലഭ്യമാക്കിയിട്ടുള്ളത്. Read More…
പത്തനംതിട്ട മെഡിക്കൽ കോളേജിൽ ആഗസ്റ്റിൽ പോസ്റ്റ്മോർട്ടം ആരംഭിക്കും : മന്ത്രി വീണാ ജോർജ്
* രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം * മന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സിവിൽ ജോലികൾ പൂർത്തിയായാൽ ഉടൻ പോസ്റ്റ്മോർട്ടത്തിനുള്ള സംവിധാനം കെ.എം.എസ്.സി.എൽ. ഒരുക്കും. ആഗസ്റ്റ് മാസത്തിൽ പോസ്റ്റ്മോർട്ടം ആരംഭിക്കാൻ മന്ത്രി നിർദേശം നൽകി. കോളേജ് കെട്ടിടം, ക്വാർട്ടേഴ്സുകൾ, ലക്ഷ്യ ലേബർ റൂം എന്നിവ സെപ്റ്റംബറോടെ പൂർത്തിയാകും. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷത്തോടെ പൂർത്തിയാക്കാനും Read More…
ജനകീയ സമരങ്ങളെ ചോരയിൽ മുക്കരുത്: വി ഉണ്ണികൃഷ്ണൻ മാസ്റ്റർ
BJP തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ അനിഷ് കുമാറിനെതിരെ കള്ളക്കേസുകൾ ചാർത്തി കാപ്പയിലൂടെ നാടുകടത്താനുള്ള പിണറായി പോലീസിൻറെ ഭരണകൂട ഭീകരതക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച മഹിളകൾ അടക്കമുള്ള പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും ഉപയോഗിച്ച് നരനായാട്ടു നടത്തിയ പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് BJP പാലക്കാട് മേഖലാ അദ്ധ്യക്ഷനും തൃശ്ശൂർ ജില്ലാ പ്രഭാരി യുമായ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ. കള്ളക്കേസുകൾ തുടരാനാണ് ഭാവമെങ്കിൽ ശക്തമായി നേരിടും. നിയമപരമായും, രാഷ്ട്രീയമായും നേരിടും ജനകിയ സമരങ്ങളെ ചോരയിൽ മുക്കി മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ ശക്തമായി Read More…
DIG ഓഫീസ് മാർച്ചിന് മഹിളാമോർച്ച മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
BJP ജില്ലാ പ്രസിഡൻ്റിനെതിരെ എടുത്തത് കള്ളക്കേസ്: സംസ്ഥാന സർക്കാരിനെ വിശ്വസിച്ചാണ് പോലീസ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ അതിൻ്റെ പാപഭാരം അവർ തന്നെ അനുഭവിക്കേണ്ടി വരുമെന്ന് BJP സംസ്ഥാന ജനറൽ സെകട്ടറി MT രമേശ്,തൃശ്ശൂരിൽ BJPനടത്തിയ DIG ഓഫീസ് മാർച്ച് ഉൽഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു MT രമേശ്. ജില്ലാ പോലീസ് മോധാവിയും മറ്റും നാടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് Adv. അനീഷ്കുമാറിനെതിരെയുള്ള കേസെന്നും BJP ജനറൽ സെക്രട്ടിറി കുറ്റപ്പെടുത്തി. ലോക സഭാ തെരഞ്ഞെടുപ്പിൽ BJPനേടിയ മിന്നും ജയത്തിൽ വിറലി പൂണ്ട ഇടതുപക്ഷം, Read More…











