India

ജനകീയ സമരങ്ങളെ ചോരയിൽ മുക്കരുത്: വി ഉണ്ണികൃഷ്ണൻ മാസ്റ്റർ

BJP തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ അനിഷ് കുമാറിനെതിരെ കള്ളക്കേസുകൾ ചാർത്തി കാപ്പയിലൂടെ നാടുകടത്താനുള്ള പിണറായി പോലീസിൻറെ ഭരണകൂട ഭീകരതക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച മഹിളകൾ അടക്കമുള്ള പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും ഉപയോഗിച്ച് നരനായാട്ടു നടത്തിയ പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് BJP പാലക്കാട് മേഖലാ അദ്ധ്യക്ഷനും തൃശ്ശൂർ ജില്ലാ പ്രഭാരി യുമായ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ. കള്ളക്കേസുകൾ തുടരാനാണ് ഭാവമെങ്കിൽ ശക്തമായി നേരിടും. നിയമപരമായും, രാഷ്ട്രീയമായും നേരിടും ജനകിയ സമരങ്ങളെ ചോരയിൽ മുക്കി മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ ശക്തമായി തിരിച്ചടിക്കും’ ജനകീയ കോടതിയിൽ തോറ്റതിന് BJP യുടെ ജില്ലാ പ്രസിഡണ്ടിൻ്റെ നെഞ്ചത്തു കേറി നിരങ്ങിയാൽ നിർത്തേണ്ടിടത്ത് നിർത്താൻ ഈ പ്രസ്ഥാനത്തിനറിയാം. ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം.
വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ

Leave a Reply

Your email address will not be published. Required fields are marked *