* മലപ്പുറത്തെ സ്ഥിതി പഠിക്കാൻ രണ്ട് അംഗ സമിതി * പഠനവിടവ് നികത്താൻ ബ്രിഡ്ജ് കോഴ്‌സ് പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കാനുള്ള ആവശ്യം തത്വത്തിൽ അംഗീകരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സെക്രട്ടേറിയേറ്റ് അനക്സിൽ നടന്ന ചർച്ചയിൽ 15 വിദ്യാർഥി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ Read More…
Author: Web Editor
മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിയുമായി സഹകരണ വകുപ്പ്; ആദ്യ കയറ്റുമതി 25 ന് മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് നിന്ന് അമേരിക്ക, യുറോപ്പ് എന്നിവടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ആദ്യ കയറ്റുമതി ചൊവാഴ്ച്ച(ജൂണ്‍ 25) രാവിലെ 10ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സഹകരണ വകുപ്പ് സെക്രട്ടറി ഡോ.രത്തന്‍ യു ഖേല്‍ക്കര്‍, സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍ വിപണി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്. ഗുണനിലവാരമുള്ള മൂല്യവര്‍ധിത Read More…
കർഷകരിൽ നിന്ന് അധികമായി പച്ചക്കറി സംഭരിച്ച് വിപണിയിലെത്തിക്കാൻ നടപടി സ്വീകരിച്ചു.: മന്ത്രി പി. പ്രസാദ്
പച്ചക്കറിക്ക് വില വർദ്ധിക്കുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്പ്, വി.എഫ്.പി.സി.കെ എന്നീ വിപണികൾ മുഖേന ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ കൃഷി നാശം പച്ചക്കറി ഉത്പാദനത്തെ സാരമായി ബാധിച്ചതായി മന്ത്രി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിലയിരുത്തി. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നാളെമുതൽ തന്നെ സഞ്ചരിക്കുന്ന പച്ചക്കറി വിപണന ശാലകൾ സജ്ജമാകും. തുടർന്ന് കൂടുതൽ ഇടങ്ങളിലേക്ക് വിപണന Read More…
50 വര്ഷം മുമ്പ് ഈ ദിവസമാണ് ഭരണഘടനയില് കറുത്ത പാടുണ്ടായത്. അത്തരമൊരു കറ ഒരിക്കലും രാജ്യത്തേക്ക് വരില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും”: പ്രധാനമന്ത്രി
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇതാദ്യമായാണ് പുതിയ പാര്ലമെന്റില് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതെന്നതിനാല് പാര്ലമെന്ററി ജനാധിപത്യത്തിലെ അഭിമാനകരവും മഹത്തായതുമായ ദിനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസ്താവന ആരംഭിച്ചത്. “ഈ സുപ്രധാന ദിനത്തില് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും ഞാന് ഹൃദയപൂര് വ്വം സ്വാഗതം ചെയ്യുകയും എല്ലാവരേയും അഭിനന്ദിക്കുകയും ചെയ്യുന്നു”, പ്രധാനമന്ത്രി പറഞ്ഞു. ഈ പാര് ലമെന്റിന്റെ രൂപീകരണം ഇന്ത്യയിലെ സാധാരണക്കാരന്റെ ദൃഢനിശ്ചയങ്ങള് നിറവേറ്റുന്നതിനുള്ള ഒരു മാര് ഗമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, പുതിയ ഉത്സാഹത്തോടെ പുതിയ വേഗതയും ഉയരവും കൈവരിക്കാനുള്ള നിര് Read More…
ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. മാനന്തവാടി എം എൽ എയായ ഒ ആർ കേളു സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഭാര്യ ശാന്ത, മക്കളായ മിഥുന, ഭാവന മറ്റു ബന്ധുക്കൾ എന്നിവർ സന്നിഹിതരായിരുന്നു. നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, കെ Read More…
വിശുദ്ധ തോമസ് മൂർ ഓർമ്മ ദിനാചരണം: സൗജന്യ ആസ്തമ – അലർജി രോഗ നിർണ്ണയ ക്യാമ്പ്.
മുക്കാട്ടുകര: കെ.സി.വൈ.എം. സംഘടനയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ തോമസ് മൂർ വിശുദ്ധന്റെ തിരുന്നാളിനോട് അനുബന്ധിച്ച് മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദേവാലയത്തിൽ സൗജന്യ ആസ്ത്മ – അലർജി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ ഉദ്ഘാടനം നിർവഹിച്ചു. കെ.സി.വൈ.എം. സംഘടന പ്രസിഡണ്ട് കിരൺ ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. അസി. വികാരി റവ. ഫാ. ആൻ്റണി ചിറ്റിലപ്പിള്ളി, ഡോ. ആൻ്റണി കള്ളിയത്ത്, ജെൻസൻ ജോസ് കാക്കശ്ശേരി, റോബിൻ പോൾ, ആൻജോ ജോൺസൻ, വിൽസൻ പ്ലാക്കൽ, Read More…
ഹനുമാൻ സേന ഭാരത് ൻ്റെ സാന്നിധ്യത്തിൽ ആത്മീയ സദസ്സും മഹാ ശ്രീചക്ര പൂജയും കുട്ടികൾക്ക് പുസ്തകവും രാമായണവും വിതരണം ചെയ്തു
അങ്ങാടിപ്പുറം: വലമ്പൂർ ആദിപരാശക്തി ദുർഗ ഭഗവതി ക്ഷേത്ര സന്നിധിയിൽ വച്ചാണ് ചടങ്ങുകൾനടത്തിയത് പാലക്കാട് വ്യസ പരമാത്മ പീഠം മഠാധിപതി വ്യാസാനന്ദ ശിവയോഗി ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി ശ്രീചക്ര പൂജയ്ക്ക് ക്ഷേത്ര ടെസ്റ്റി ആചാര്യൻ വി പി ബാലൻ സ്വാമി ,തന്ത്രി രഞ്ജിത്ത് തുടങ്ങിയ മുഖ്യകാർമികത്വം വഹിച്ചു കെ ചന്തു അധ്യക്ഷനായ ആത്മീയ സദസ്സ് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു രോഗശാന്തിക്കും ശത്രു ദോഷത്തിനും വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധി Read More…
നവീകരിച്ച സയൻസ് പാർക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
നവീകരിച്ച ജില്ലാ പഞ്ചായത്ത് സയൻസ് പാർക്ക് പ്രദര്‍ശന വസ്തുക്കളുടെ ഉദ്ഘാടനം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കും പൊതുജനങ്ങളിലും ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി 10 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടന്നത്. ഏകദേശം 100 ഓളം പ്രദർശന വസ്തുക്കളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. എട്ടു മുതൽ പ്ലസ് ടു വരെ ക്ലാസുകളിലെ ഫിസിക്സ് , കണക്ക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട Read More…
എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് മന്ത്രി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു
വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിന് ഐ.ഐ.ടി.യിലെ എഞ്ചിനീയര്‍മാരോട് പഠനം നടത്താന്‍ ആവശ്യപ്പെടുമെന്നും പ്രായോഗിക പ്രശ്‌നപരിഹാരത്തിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണമാണ്. ശാശ്വത പരിഹാരത്തിന് വളരെ ചെലവ് വരും. Read More…
മാവിൽ നിന്ന് വീണ് കമ്പ് കുത്തികയറി മലദ്വാരം തകർന്ന എട്ടു വയസ്സുകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്
ഉയരമുള്ള മാവിൽ നിന്നുള്ള വീഴ്ചയിൽ കമ്പ് കുത്തിക്കയറി മലദ്വാരം തകർന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂർ ചാവക്കാട് സ്വദേശി എട്ടു വയസ്സുകാരനെ രണ്ട് മേജർ ശസ്ത്രക്രിയകൾക്ക് ശേഷം തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. സാധാരണ ഇത്തരം വലിയ അപകടങ്ങൾ മലവും മൂത്രവും അറിയാതെ പോകുന്ന അവസ്ഥയിലേക്ക് നയിക്കാം. എന്നാൽ സമയബന്ധിതമായ ഇടപെടൽ മൂലം ഇതൊഴിവാക്കാൻ സാധിച്ചു. അപകടം സംഭവിച്ച രാത്രി തന്നെ, അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതാണ് കുട്ടിയുടെ ജീവിതം സാധാരണ നിലയിലേക്ക് Read More…











