തൃശ്ശൂർ ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ksu പ്രവർത്തകർക്ക് നേരെ നടക്കുന്ന എസ്എഫ്ഐ യുടെ അക്രമവും കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ്‍യു എസ്എഫ്ഐ സംഘർഷത്തിൽ പെട്ട കെഎസ്‍യു പ്രവർത്തകരെ സംരക്ഷിക്കുന്നതിനോ അവരുടെ വീടുകളിൽ പോകുവാനോ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. കോൺഗ്രസിലും കെഎസ്‍യു വിലും നടക്കുന്ന ഗ്രൂപ്പ് വഴക്കിന്റെ പേരിൽ കോൺഗ്രസ്സും അതിന്റെ പോഷക സങ്കടങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. അതിന് ഉദാഹരണമാണ് കെ.മുരളീധരന്റെ തോൽവിയെ തുടർന്ന് നടക്കുന്ന ചർച്ചകൾ തൃശ്ശൂർ ജില്ലയ്ക്ക് പ്രസിഡണ്ട് ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ഗ്രൂപ്പ് സമവാഖ്യങ്ങളുടെ പേരിൽ നശിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും ജനങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുവാൻ കഴിയില്ല അതിന് ഇന്ന് ലോകനേതാക്കളിൽ കരുത്തനായ ശ്രീ നരേദ്രമോദി നേതൃത്വം കൊടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്ന പാർട്ടി അത് ബിജെപി യാണ് എന്ന തിരിച്ചറിവും തൃശ്ശൂർ ജില്ലാ നേതൃത്വം അതിശക്തവും പ്രവർത്തകരെ സംരക്ഷിക്കുവാൻ ഉള്ള കരുതുള്ളവരുമാണ്. എന്ന് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചു കൊണ്ട് ശ്രീ സച്ചിദനാഥൻ. എം അഭിപ്രായപെട്ടു. കൊടുങ്ങല്ലൂർ എടവിലങ്ങു മണ്ഡലം പ്രസിഡന്റ് മാരായ ജിതേഷ്.ഇ.ആർ, പ്രിൻസ് തലാശ്ശേരി എന്നിവർ ചേർന്നു ഷാൾ അണിയിച്ചു സ്വീകരിച്ചു. ശ്രീ കെ.പി. ഉണ്ണികൃഷ്ണൻ, ശ്രീ. ടി.ബി. സജീവൻ, ശ്രീ പി. എസ്സ്. അനിൽകുമാർ,സെൽവൻ മണക്കാട്ടുപടി, സുബീഷ് ചെത്തിപാടത്ത്, കെ. എസ്സ് വിനോദ്, എൽ. കെ. മനോജ് എന്നിവർ സംബന്ധിച്ചു.





