വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത മേഖല സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രിക്കു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് ഉൾപ്പെടെ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചു. പ്രധാനമന്ത്രിയോട് ദുരന്തന്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി അവ കുറിപ്പായി കൈമാറി. നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സർക്കാരിന് പിന്നീട് Read More…
Author: Web Editor
വികസനത്തിന്റെ ഗുണഫലങ്ങള്‍ തദ്ദേശീയ ജനതയിലേക്ക് എത്തിക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി
തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാഘോഷം മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു തദ്ദേശീയ ജനത അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിനും വികസനനേട്ടങ്ങള്‍ അവരില്‍ എത്തിക്കുന്നതിനും നിരവധി പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അന്തര്‍ദേശീയ ദിന സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം പരിസ്ഥിതി സംരക്ഷണം കൂടി ഉറപ്പു വരുത്തി, തദ്ദേശീയ ജനതയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്ന സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തദ്ദേശീയ ജനതയുടെ സ്വച്ഛമായ Read More…
പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം ഫലപ്രദം: കേരളത്തെ ഹൃദയത്തോട് ചേർക്കാൻ മോദിക്ക് സാധിച്ചു: കെ.സുരേന്ദ്രൻ
പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കേരളത്തിന് ഏറ്റവും ഫലപ്രദമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിനുമുമ്പ് ഒരു പ്രധാനമന്ത്രിയും ശ്രമിക്കാത്ത തരത്തിൽ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. ഏറെ സമയമെടുത്ത് ദുരന്തത്തിൻ്റെ വ്യാപ്തി പഠിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ ദുരന്തത്തിൽ നിന്നും വയനാടിന് മോചിതമാവാനുള്ള എല്ലാവിധ പിന്തുണയും നരേന്ദ്രമോദി തൻ്റെ സന്ദർശനത്തിലൂടെ നൽകി. പണം ഒന്നിനും ഒരു തടസ്സമാവില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ്. കാര്യങ്ങൾ കൂടുതൽ പഠിച്ച് വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ അദ്ദേഹം Read More…
തൃശൂർ റോഡ് അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി
മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും ശപിക്കാതെ തൃശൂർ – കുന്നംകുളം റോഡിലൂടെ യാത്ര ചെയ്യുന്ന ആരുമുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കുന്നംകുളം – തൃശൂർ റോഡ് അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ല അദ്ധ്യക്ഷൻ അഡ്വ. കെ.കെ അനീഷ്കുമാറിന്റെ നേതൃത്വത്തിൽ ചൂണ്ടൽ സെന്ററിൽ നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ റോഡിന്റെ ദുരിതം തൃശൂർ ജില്ലയിലുള്ളവർ മാത്രം നേരിടുന്ന പ്രശ്നമല്ല. വടക്ക് നിന്ന് തെക്കോട്ട് റോഡ് Read More…
നാലോണ നാളില്‍ ഇത്തവണ തൃശ്ശൂരില്‍ പുലിക്കളിയും കുമ്മാട്ടിക്കളിയും ഇല്ല.
നാലോണ നാളില്‍ ഇത്തവണ തൃശ്ശൂരില്‍ പുലിക്കളിയും കുമ്മാട്ടിക്കളിയും ഇല്ല. വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ ആഘോഷങ്ങൾ വെട്ടി ചുരിക്കിയ തീരുമാനത്തോട് അനുബന്ധിച്ചാണ് തൃശൂർ കോർപ്പറേഷൻ പുലിക്കളിയും കുമ്മാട്ടിക്കളിയും റദ്ദാക്കിയത്. തൃശൂർ നഗരത്തിൽ കോർപറേഷന്റെ നേതൃത്വത്തിൽ നാലോണനാളായ സെപ്‌തംബർ18നായിരുന്നു ഇത്തവണ പുലിക്കളി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇത്തവണ 11 ടീമുകളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇവര്‍ക്കുള്ള സമാനത്തുകകള്‍ വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ കോര്‍പ്പരേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കുകയും ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന Read More…
ക്വിറ്റ് ഇന്ത്യാ ദിനത്തിൽ റോഡ് തകർച്ചയ്ക്കെതിരെ ബിജെപി ജില്ലാ നേതാക്കളുടെ ഉപവാസം.
തൃശ്ശൂർ: ആഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കുന്നംകുളം തൃശ്ശൂർ റോഡ് തകർച്ചയ്ക്കെതിരെ ബിജെപി ജില്ലാ നേതാക്കൾ ചൂണ്ടൽ സെൻ്ററിൽ ഉപവാസം നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കാലത്ത് 9 മണിക്ക് ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ബിജെപി സംസ്ഥാന വക്താവ് പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ നേതാക്കളെല്ലാം ഉപവാസത്തിൽ പങ്കാളികളാവും. സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥയാണ് റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് കാരണം. പണം വകമാറ്റി ചെലവഴിച്ചത് കൊണ്ടാണ് കരാറുകാർ കരാർ Read More…
വയനാട് ദുരന്തം: കേന്ദ്ര വനം മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം; മന്ത്രി എ.കെ.ശശീന്ദ്രൻ
വയനാട് ഉരുൾപൊട്ടലിന് കാരണം അനധികൃത കുടിയേറ്റങ്ങളും കയ്യേറ്റങ്ങളുമാണെന്ന തരത്തിൽ ദുരന്തത്തിന്റെ ഇരകളെ അനധികൃത കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന രീതിയിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പു മന്ത്രി ഭൂപേന്ദർ യാദവിന് സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ കത്തയച്ചു. ദുരന്തത്തിന്റെ ഇരകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് തീർത്തും അപലപനീയമാണ്. ദുരന്തത്തിന് ഇരകളായവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ വീണ്ടെടുക്കുന്ന വേളയിൽ ഈ പ്രസ്താവന വേദനാജനകമാണെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലെ ദുരന്തത്തിന് ഇരയായവർ കാലാകലങ്ങളിൽ ബാധകമായ നിയമങ്ങൾക്ക് അനുസൃതമായാണ് Read More…
മാലിന്യ സംസ്‌കരണം മികച്ച രീതിയിൽ പുരോഗമിക്കുന്നു: മുഖ്യമന്ത്രി
വയനാട് ദുരന്തമേഖലയിൽ മികച്ച രീതിയിൽ മാലിന്യ സംസ്കരണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് 110 ഓളം ഹരിത കർമ്മ സേനാംഗങ്ങൾ സേവനം നൽകുന്നു. ക്യാമ്പുകളിലും വിവിധ മേഖലകളിലുമായി 112 മാലിന്യ ശേഖരണ ബിന്നുകൾ സ്ഥാപിക്കുകയും ദുരന്ത മേഖലയിലും ക്യാമ്പുകളിലുമായി 46 ബയോ ടോയ്‌ലെറ്റുകൾ സ്ഥാപിച്ചു. കല്പറ്റ നഗരസഭയിലെ 10 കെ.എൽ.ഡി കപ്പാസിറ്റിയുള്ള കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഉപയോഗിക്കപ്പെടുന്നു. അജൈവ മാലിന്യം ശേഖരിക്കുന്നതിനായി 4 മിനി എം.സി.എഫുകൾ Read More…
ചലചിത്ര സംവിധായകൻ സിദ്ദീഖിൻ്റെ ഒന്നാം ചരമവാർഷികദിനത്തിൽ “ചിരിയുടെ രസതന്ത്രം ” എന്ന സിദ്ദീഖ് ജീവചരിത്ര ഗ്രന്ഥകർത്താവ് പത്രപ്രവർത്തകൻ മഹ്ബൂബിൽ നിന്നും ഏറ്റുവാങ്ങി മമ്മുട്ടി വായിക്കുന്നു.
സിദ്ദീഖിനെ സിനിമയിലേ ക്ക് കൊണ്ടുവരാൻ നിമിത്തമായത് മമ്മുട്ടിയാണ്. കലാഭവനിൽ മിമിക്സ് പരേഡ് എന്ന ഹാസ്യ കലാപ്രകടനം 1981-ൽ സംവിധാനം ചെയ്തത് സിദ്ദീഖാണ്. ആലപ്പുഴ കാർമ്മൽ തീയറ്ററിൽ മമ്മുട്ടിക്കൊപ്പം സംവിധായകൻ ഫാസിൽ കലാഭവൻ്റെ മിമിക്സ് പരേഡ് കണ്ടു. സിദ്ദീഖിനെ അഭിനന്ദിക്കുന്നതിനിടെയാണ് സിദ്ദീഖ് സിനിമക്ക് പറ്റിയ കഥകൾ എഴുതുന്ന വിവരം മമ്മുട്ടി ഫാസിലിൻ്റെ ശ്രദ്ധയിൽ പെടുത്തിയത്. അന്ന് പുല്ലേപ്പടി ദാറുൽ ഉലൂം ഹൈസ്കൂളിൽ സ്ഥിരം ക്ലറിക്കൽ സ്റ്റാഫും കലാഭവനിൽ മിമിക്സ് പരേഡ് കലാകാരനുമായിരുന്ന സിദ്ദീഖും കൂട്ടുകാരൻ ലാലും അങ്ങിനെയാണ് ഫാസിലിനൊപ്പം Read More…
തവനൂർ സ്‌കിൽ പാർക്കിൽ സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സെന്റർ ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ തവനൂർ സ്‌കിൽ പാർക്കിൽ സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കാൻ ധാരണയായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാറുന്ന തൊഴിൽ സാഹചര്യങ്ങളെ മുൻനിർത്തി സെൻട്രൽ ഫൂട്ട് വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി(സിഎഫ്ടിഐ) ചേർന്ന് നോൺ ലെതർ പാദരക്ഷാനിർമാണ Read More…










