നാലോണ നാളില്‍ ഇത്തവണ തൃശ്ശൂരില്‍ പുലിക്കളിയും കുമ്മാട്ടിക്കളിയും ഇല്ല. വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആഘോഷങ്ങൾ വെട്ടി ചുരിക്കിയ തീരുമാനത്തോട് അനുബന്ധിച്ചാണ് തൃശൂർ കോർപ്പറേഷൻ പുലിക്കളിയും കുമ്മാട്ടിക്കളിയും റദ്ദാക്കിയത്. തൃശൂർ നഗരത്തിൽ കോർപറേഷന്റെ നേതൃത്വത്തിൽ നാലോണനാളായ സെപ്തംബർ18നായിരുന്നു ഇത്തവണ പുലിക്കളി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇത്തവണ 11 ടീമുകളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇവര്‍ക്കുള്ള സമാനത്തുകകള്‍ വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ കോര്‍പ്പരേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കുകയും ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന 70-ാമത് നെഹ്റുട്രോഫി വള്ളംകളി മാറ്റിവയ്ക്കുകയും ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് ഉത്തരവിറക്കിയിരുന്നു.
Related Articles
എടവനക്കാട് കടലാക്രമണം: താത്കാലിക പരിഹാര നടപടികൾ അടിയന്തരമായി പൂ൪ത്തിയാക്കും
കടലാക്രമണം നേരിടുന്ന എടവനക്കാട് പഞ്ചായത്തിൽ താത്കാലിക പരിഹാര നടപടികൾ അടിയന്തരമായി പൂ൪ത്തിയാക്കുമെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ എടവനക്കാട് സമരസമിതിയുമായി നടത്തിയ ച൪ച്ചയിലാണ് ജില്ലാ കളക്ട൪ ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നത്തിൽ അടിയന്തര ഇടപെടലിനായി സ൪ക്കാ൪ തലത്തിൽ പ്രശ്നം അവതരിപ്പിക്കും. പ്രശ്നത്തിന് താത്കാലിക പരിഹാരം എന്ന നിലയിൽ 330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നി൪മ്മാണം 15 ദിവസത്തിനകം പൂ൪ത്തിയാക്കും. 40 ലക്ഷം രൂപ ചെലവിലാണ് താത്കാലിക സംരക്ഷണ ഭിത്തി നി൪മ്മിക്കുക. Read More…
നടൻ മോഹൻ രാജ് അന്തരിച്ചു
നടന് മോഹന്‍ രാജ് അന്തരിച്ചു. കിരീടം സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മോഹന്‍രാജ്. വെെകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിനിമാ-സീരിയല്‍ താരം ദിനേശ് പണിക്കരാണ് വിയോഗ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഫെബ്രുവരി 13 ന് ഗുരുവായൂരിലെ ഹോട്ടലുകൾ അടച്ചിടും: കെ.എച്ച്.ആർ.എ
ഗുരുവായൂർ: ഹോട്ടലുകളെ ബാധിക്കുന്ന ഉറവിട മാലിന്യ സംസ്കരണമടക്കമുള്ള 29 ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വ്യാപാര സംരക്ഷണ മാർച്ചിനോടനുബന്ധിച്ച് ഫെബ്രുവരി 13 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന കടയടപ്പ് സമരത്തിന് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (KHRA) സംസ്ഥാന കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അന്നേ ദിവസം ഗുരുവായൂരിലെയും ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് കേരള ഹോട്ടൽ&റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കമ്മറ്റി തീരുമാനിച്ചു.