Kerala

ക്വിറ്റ് ഇന്ത്യാ ദിനത്തിൽ റോഡ് തകർച്ചയ്ക്കെതിരെ ബിജെപി ജില്ലാ നേതാക്കളുടെ ഉപവാസം.

തൃശ്ശൂർ: ആഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കുന്നംകുളം തൃശ്ശൂർ റോഡ് തകർച്ചയ്ക്കെതിരെ ബിജെപി ജില്ലാ നേതാക്കൾ ചൂണ്ടൽ സെൻ്ററിൽ ഉപവാസം നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കാലത്ത് 9 മണിക്ക് ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ബിജെപി സംസ്ഥാന വക്താവ് പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ നേതാക്കളെല്ലാം ഉപവാസത്തിൽ പങ്കാളികളാവും. സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥയാണ് റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് കാരണം. പണം വകമാറ്റി ചെലവഴിച്ചത് കൊണ്ടാണ് കരാറുകാർ കരാർ ഉപേക്ഷിച്ച് പോകേണ്ടി വന്നത്. പകരം കരാർ നൽകാതെ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്.പ്രധാനപ്പെട്ട ഈ സംസ്ഥാന പാത തകർന്ന് അപകടത്തിൽ പെട്ട് പത്തിലധികം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. റോഡ് പണി പൂർത്തിയാക്കുന്നത് വരെ ബിജെപി ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ഉപവാസ സമരം തുടക്കം മാത്രമെന്നും ബിജെപി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ അനീഷ്കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *