അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ യോഗം ചേർന്നു. വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകൾ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാൻ സഹായകമാകും. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടി ഡോ. വി വേണു, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇ ശ്രീകുമാർ തുങ്ങിയവർ പങ്കെടുത്തു.
Related Articles
തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹം ജില്ലാഭരണകൂടം മുന്നണികളുടെ താല്പര്യത്തിന് വഴങ്ങി: സി. കൃഷ്ണകുമാര്‍
പാലക്കാട്: കല്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേര് ദിവസം നടത്താനിരുന്ന തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റിയതിനെ സ്വാഗതം ചെയ്യുന്നതായി എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ പറഞ്ഞു. വിജ്ഞാപനം വന്ന ദിവസംതന്നെ ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയിരുന്നു. ബിജെപി കേന്ദ്രനേതാക്കളും ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. ഒന്നാം തേര് ദിവസം തെരഞ്ഞെടുപ്പ് നടന്നാല്‍ ആയിരക്കണക്കിന് ഗ്രാമനിവാസികള്‍ക്ക് സുഗമമായി വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് ബിജെപി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കമ്മീഷന് Read More…
സത്യൻ അന്തിക്കാടിൻ്റെ അനുഗ്രഹം തേടി സുരേഷ് ഗോപി.
സുരേഷ് ഗോപി , സിനിമാ രംഗത്തെ തൻ്റെ ഗുരുതുല്യനായ സത്യൻ അന്തിക്കാടിൻ്റെ അനുഗ്രഹം തേടി അദ്ദേഹത്തിൻ്റെ അന്തിക്കാട്ടെ വീട്ടിലെത്തിയപ്പോൾ … സത്യൻ അന്തിക്കാടിൻ്റെ തൊടിയിൽ നിന്നും കൃഷി ചെയ്തു വിളവെടുത്ത നാടൻ പച്ചക്കറി കൊണ്ട് തയ്യാറാക്കിയ കറികൾ കൂട്ടി ഉച്ചയൂണും കഴിച്ചാണവിടെ നിന്നും മടങ്ങിയത്. സത്യൻ അന്തിക്കാടിൻ്റെ ഭാര്യ നിമ്മി സത്യൻ ,യുവ സിനിമാ സംവിധായകരായ മക്കൾ അനൂപ് സത്യനും അഖിൽ സത്യനും ഒപ്പമുണ്ടായിരുന്നു.
സോണിയ ഗാന്ധി പ്രിയങ്കയ്ക്കായി വയനാട്ടില്‍! രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം റോഡ് ഷോയ്ക്ക് എത്തുന്നു.
വയനാട്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിന്റെ പ്രചാരണത്തിനായി കേരളത്തിലെത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയയും രാഹുലും ദിവസങ്ങള്‍ക്കുള്ളില്‍ വയനാട്ടില്‍ ഒരുമിച്ചെത്തും. പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങിലും കല്പറ്റയില് നടക്കുന്ന റോഡ് ഷോയിലും സോണിയ ഗാന്ധിയുടെ സാന്നിധ്യം ഉണ്ടാകും. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍, രാഹുല്‍ ഗാന്ധി രാജിവെച്ച സ്ഥലത്ത് പ്രിയങ്കയാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത്. വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ പ്രധാന എതിരാളി സിപിഐയുടെ സത്യന് മൊകേരിയും, ബിജെപിയുടെ Read More…