Business Kerala News

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 75,000 കടക്കുമോ? മൂന്ന് ദിവസത്തിനിടെ 2800 രൂപയുടെ വർദ്ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില  സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 1560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 74,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് വര്‍ധിച്ചത്. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി Read More…

Business Kerala News

ഇന്ത്യൻ കോഫി ഹൗസിന് ഇനി സ്വന്തം ബ്രാൻഡ് ചായ: വയനാട്ടിൽ നിന്നുള്ള തേയില ഉപയോഗിച്ച് പുതിയ സംരംഭം

കണ്ണൂർ: പ്രമുഖ തൊഴിലാളി സഹകരണ സ്ഥാപനമായ ഇന്ത്യൻ കോഫി ഹൗസ് ഇനി സ്വന്തം ബ്രാൻഡിലുള്ള ചായ വിപണിയിൽ എത്തിക്കുന്നു. വയനാട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രിയദർശിനി തേയില തോട്ടത്തിൽ നിന്നുള്ള തേയില ഉപയോഗിച്ചാണ് “ഇന്ത്യൻ കോഫി ഹൗസ് ചായപ്പൊടി” ഉത്പാദിപ്പിക്കുന്നത്. പട്ടികജാതി, പട്ടികവർഗ, ഒബിസി ക്ഷേമ മന്ത്രി ഒ.ആർ. കേളു ഈ പുതിയ ചായ ബ്രാൻഡിന്റെ വിപണനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇതുവരെ എല്ലാ ശാഖകളിലും ഉപയോഗിച്ചിരുന്ന പൊതുവായ തേയിലയ്ക്ക് പകരമായി ഇനി മുതല്‍ കോഫി ഹൗസ് ശാഖകളിൽ Read More…

Business Kerala News

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍; മൂന്ന് ദിവസത്തിനിടെ 1500 രൂപയുടെ കനത്ത ഇടിവ്

കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാംദിവസവും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണവില 71,560 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ശനിയാഴ്ച സ്വര്‍ണവില ഒറ്റയടിക്ക് 1200 രൂപ താഴ്ന്നത്. 73,000ന് മുകളിലായിരുന്ന സ്വര്‍ണവില ഒറ്റയടിക്ക് 72000ല്‍ താഴെ എത്തുകയായിരുന്നു. തുടര്‍ന്നുള്ള രണ്ടുദിവസവും വില കുറയുന്ന കാഴ്ചയാണ് കണ്ടത്. മൂന്ന് ദിവസത്തിനിടെ 1500 രൂപയാണ് Read More…

Business Kerala News

സ്വര്‍ണവില വീണ്ടും ഇടിവ്; രണ്ട് ദിവസത്തിനിടെ പവന്‍ 1400 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച 1200 രൂപയും ഇന്ന് 200 രൂപയും കുറഞ്ഞതോടെ, രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ മൊത്തം 1400 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്. ഇന്നത്തെ മാറ്റത്തോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,640 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് നിലവിലെ വില 8955 രൂപയായി. ഇടവേളക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ തൊടുമെന്ന് പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത ഇടിവ്. നേരത്തെ 73,000 രൂപ കടന്നുപോയ സ്വര്‍ണവില 72,000 Read More…

Business Kerala News

നാടിന്റെ സ്വന്തം മദ്യം’കണ്ണൂർ ഫെനി’ക്ക് അനുമതി, ഡിസംബറിൽ വിപണിയിലെത്തും

കണ്ണൂർ: ഇനി ‘കണ്ണൂർ ഫെനി’ക്ക് ചിയേഴ്സ് പറയാം!  പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് കശുമാങ്ങ ഉപയോഗിച്ച് ആൽക്കഹോൾ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അന്തിമ അനുമതി ലഭിച്ചു.  പ്രസിദ്ധമായ ഗോവൻ ഫെനിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കണ്ണൂരിൽ തന്നെ കശുമാങ്ങയിൽ നിന്ന് വാറ്റിയെടുത്താണ് ഈ നാടൻ പാനീയം നിർമ്മിക്കുന്നത്. 2016ൽ ഉരുത്തിരിഞ്ഞ ആശയമാണ് അവസാനം ഡിസംബറിൽ വിപണിയിലെത്താൻ ഒരുങ്ങുന്നത്. ഡിസ്റ്റിലറിക്കായി കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമി സഹകരണ സംഘം മാറ്റിവച്ചിട്ടുണ്ട്. “പ്രാദേശിക കർഷകരെ ഒരുമിച്ച് കൊണ്ടുവരുന്നത് ഗുണനിലവാരം Read More…

Business India News

ടാറ്റ-എയർബസ് പങ്കാളിത്തത്തിൽ രാജ്യത്തെ ആദ്യ സ്വകാര്യ ഹെലികോപ്റ്റർ അസംബ്ലി പ്ലാന്റ് കർണാടകയിൽ

ബെംഗളൂരു: യൂറോപ്യൻ വിമാന നിർമ്മാണ ഭീമനായ എയർബസും, ടാറ്റ ഗ്രൂപ്പിന്റെ എയ്റോസ്പേസ് വിഭാഗമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും (TASL) ചേർന്ന്, കർണാടകയിലെ കോലാറിൽ H125 മോഡൽ ഹെലികോപ്റ്ററുകൾക്കായുള്ള ഫൈനൽ അസംബ്ലി ലൈൻ (FAL) സ്ഥാപിക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ അസംബ്ലി പ്ലാന്റായിരിക്കും ഇത്. പ്രാദേശിക ആവശ്യങ്ങൾക്കൊപ്പം ആഗോള എയ്റോസ്പേസ് രംഗത്ത് ഇന്ത്യയെ ഒരു നിർണായക പങ്കാളിയാക്കാൻ പദ്ധതിയിടുന്ന പ്ലാന്റ്, ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയുടെ ഹൈടെക് വ്യവസായ സ്വയംപര്യാപ്തതയെയും ഉന്നതവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. Read More…

Business News

ഐടിആര്‍ ഫയലിംഗിന്റെ സമയപരിധി നീട്ടി: 2025 സെപ്റ്റംബര്‍ 15 വരെ അവസരം

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍(ITR) ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടി. 2025 സെപ്റ്റംബര്‍ 15 വരെ ഐടിആര്‍ ഫയല്‍ ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചു. 2025 ജൂലൈ 31-നകം ഐടിആര്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഐടിആര്‍ ഫോമുകളിലെ പരിഷ്‌കാരങ്ങള്‍, ടിഡിഎസ് ക്രെഡിറ്റ് എന്നിവ കാരണമാണ് ഐടിആര്‍ ഫയലിങ് തീയതി നീട്ടിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഇ-ടാക്‌സ് ഫയലിങ് പ്രക്രിയ ലളിതമാക്കുകയും, സുതാര്യതയും കൃത്യതയും വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ഈ Read More…

Business News

ഇന്‍ഫോസിസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 240 ട്രെയിനികളെ പുറത്താക്കി

ബംഗളൂരു: ഇന്ത്യന്‍ ഐടി ഭീമന്‍ ഇന്‍ഫോസിസ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് തയ്യാറാകുന്നു. ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 240 ട്രെയിനികളെ കമ്പനി ജോലിയില്‍ നിന്ന് പുറത്താക്കി. ഫെബ്രുവരി മാസത്തിലും ഏകദേശം 300 ജീവനക്കാരെ ഇന്‍ഫോസിസ് പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ പുറത്താക്കപ്പെട്ടവര്‍ 2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയിനിങ് ബാച്ചിലുളളവരാണ്. ഇവരില്‍ പലരും 2022-ല്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചെങ്കിലും കോവിഡ് മഹാമാരി, പ്രൊജക്ട് വൈകീല്‍, നിയമനത്തിലെ താമസം തുടങ്ങിയ കാരണങ്ങളാല്‍ 2024 വരെ കാത്തിരുന്നവരാണ്. കമ്പനി അയച്ച ഇമെയിലില്‍, ഇന്‍ഫോസിസില്‍ Read More…

Business India News

ഫെബ്രുവരി 1 മുതൽ യുപിഐ ഇടപാടുകൾ തടസ്സപ്പെടാം; പുതിയ നിർദേശം പ്രാബല്യത്തിൽ

ന്യൂഡൽഹി: യുപിഐ ട്രാൻസാക്ഷൻ ഐഡിയിൽ സ്പെഷ്യൽ കാരക്ടറുകൾ അനുവദിക്കില്ല എന്ന പുതിയ മാർഗ്ഗനിർദ്ദേശം ഫെബ്രുവരി 1, 2025 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. സ്പെഷ്യൽ കാരക്ടറുകൾ ഉൾപ്പെടുന്ന ഇടപാടുകൾ റദ്ദാക്കും എന്നതിനാൽ, ഉപയോക്താക്കളും പേയ്‌മെന്റ് സേവനദാതാക്കളും മുൻകരുതൽ സ്വീകരിക്കണമെന്ന് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. പുതിയ ചട്ടങ്ങൾ യുപിഐ ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുകയും, ഇടപാടുകളിൽ ഏകീകൃത ക്രമീകരണം ഉറപ്പാക്കുകയും ചെയ്യാൻ ആണ് ലക്ഷ്യമിടുന്നത്. ട്രാൻസാക്ഷൻ Read More…

Business Kerala News

നാലാം ദിവസവും സ്വർണ്ണവില ഉയർന്നു; ഈ മാസത്തിലെ ഉയർന്ന നിരക്കിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ നാലാം ദിവസവും വർധനവ്. പവന് ₹120 കൂടി ₹58,400 ആയി. ഗ്രാമിന് ₹15 വർധിച്ചു, പുതിയ വില ₹7,300. ഈ മാസത്തിലെ ഏറ്റവും ഉയർന്ന സ്വർണ്ണനിലവാരമാണിത്. മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണവില ₹57,200 ആയിരുന്നു. പത്ത് ദിവസത്തിനിടെ ₹1,000-ലേറെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി 3-ന് വില ₹58,000-ന് മുകളിലെത്തിയ ശേഷം കുറച്ച് ദിവസങ്ങൾ മാറ്റമില്ലാതെ തുടർന്നു. കഴിഞ്ഞ ദിവസം വീണ്ടും ₹58,000-ന് മുകളിലേക്കാണ് സ്വർണ്ണവില ഉയർന്നത്. സ്വർണ്ണവിലയിലെ ഈ വർധനവ് വിപണിയിലെ ആഗോള Read More…