Health Kerala

വെസ്റ്റ് നൈൽ പനി, ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി: മന്ത്രി വീണാ ജോർജ്

*കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം *വെസ്റ്റ് നൈൽ പനിയെപ്പറ്റി അറിയാം മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ Read More…

Health Kerala

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കുഴിക്കലിടവക ആയുര്‍വേദ ആശുപത്രിയ്ക്ക് ദേശീയ അക്രെഡിറ്റേഷന്‍

തിരുവനന്തപുരം: പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കുഴിക്കലിടവക ആയുര്‍വേദ ആശുപത്രിക്ക് ദേശീയ അക്രെഡിറ്റേഷന്‍ (NABH) ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-വനിതാ ശിശുക്ഷേമമന്ത്രി വീണാ ജോര്‍ജ് പഞ്ചായത്ത് പ്രസിഡന്റ്‌വി രാധാകൃഷ്ണന് സര്‍ട്ടിഫിക്കറ്റ് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബി ശശികല, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എസ് അജിത, സെക്രട്ടറി മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Health Kerala

ആരോഗ്യ സർവകലാശാല: സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ തുടർ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് സെന്ററുമായ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിൽ (ആർ.സി.സി.യ്ക്ക് സമീപം) തിങ്കളാഴ്ച വൈകിട്ട് 4ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ശാസ്ത്ര ഗവേഷണ മേഖലയിലും ആരോഗ്യ ഗവേഷണത്തിലും ചികിത്സകർക്കും മാർഗനിർദേശങ്ങൾ നൽകുന്നതിലും സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് Read More…

Health Kerala

സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് മാർഗനിർദേശങ്ങൾ: മന്ത്രി വീണാ ജോർജ്

*പ്രതിരോധ കുത്തിവയ്പ്പുകൾ സംബന്ധിച്ച മാർഗരേഖയ്ക്ക് അംഗീകാരം സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ പ്രകാരം വിവിധ രോഗങ്ങൾക്കെതിരെ 12 വാക്സിനുകൾ നൽകുന്നുണ്ട്. രാജ്യത്ത് വാക്സിനേഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പല വാക്സിനുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകൾ ഒഴിവാക്കാനും വാക്സിനേഷൻ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്സിനേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർ അനുവർത്തിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോകോളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് Read More…

Health Kerala

ചികിത്സ വികേന്ദ്രീകരിക്കുക സര്‍ക്കാര്‍ നയം- മന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴ: ചികിത്സ പരമാവധി വികേന്ദ്രീകരിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവ.ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സമഗ്ര പക്ഷാഘാത ചികിത്സ കേന്ദ്രം, ആധുനിക മരുന്ന് സംഭരണശാല എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പക്ഷാഘാത പരിചരണത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. 32 ജില്ല ആശുപത്രികളില്‍ സ്‌ട്രോക്ക് സ്റ്റിമുലൈസേഷന്‍ യൂണിറ്റുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രോഗനിര്‍ണയത്തിനുള്ള അടിയന്തര പരിശോധന സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊണ്ടാണ് സ്‌ട്രോക്ക് യൂണിറ്റ് തുടങ്ങുന്നത്. കിടപ്പിലാകും മുമ്പ് Read More…

Health Kerala

കാൻസർ ചികിത്സാ രംഗത്ത് മലബാർ കാൻസർ സെന്റർ കുതിക്കുന്നു വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ കിഫ്ബി പദ്ധതി രണ്ടാം ഘട്ടത്തിലുൾപ്പെടുത്തി നിർമ്മിക്കുന്ന 14 നില ബ്ലോക്കിന്റെ ശിലാസ്ഥാപനം, 3 ടെസ്ല എംആർഐ സ്‌കാനർ, ഡെക്സാ സ്‌കാനർ, ഗാലിയം ജനറേറ്റർ, ബയോ ഫീഡ്ബാക്ക് ഡിവൈസ്, ജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ മുഖ്യാതിഥികളാകും. എംപിമാരായ കെ. മുരളീധരൻ, വി. ശിവദാസൻ, സന്തോഷ് കുമാർ Read More…

Health Kerala

മലബാർ കാൻസർ സെന്ററിൽ കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ട് അപൂർവ ശസ്ത്രക്രിയ വിജയം

തലശ്ശേരി: മലബാർ കാൻസർ സെന്റർ കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ചു. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യിൽ വിജയകരമായി നടത്തി. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ടുള്ള കാൻസർ ചികിത്സാ രീതിയാണിത്. യുവിയൽ മെലനോമ ബാധിച്ച 55 വയസുകാരിയിലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇറക്കുമതി ചെയ്ത പ്ളാക്കുകളേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ തദ്ദേശീയമായി നിർമ്മിച്ച റുഥേനിയം 106 പ്ലാക് ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും Read More…

Health India Kerala

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ആയുഷ് സ്ഥാപനങ്ങൾ കേരളത്തിൽ : മന്ത്രി വീണ ജോർജ്.

ആലപ്പുഴ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ആയുഷ് സ്ഥാപനങ്ങൾ കേരളത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. തകഴി ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി, ഹെൽത്ത് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  അടിസ്ഥാന സൗകര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആരോഗ്യ കേന്ദ്രങ്ങൾ. ഒരു നാടിന്റെ ദീർഘനാളായുള്ള ആവശ്യമാണ് ഇവിടെ യാഥാർത്ഥ്യമായതെന്നും മന്ത്രി പറഞ്ഞു.  വളരെ പ്രൗഢമായിട്ടുള്ള അനുഭവവും പ്രാവീണ്യവും ആയുർവേദമേഖലയിൽ കേരളത്തിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശുപത്രികളുടെ ഗുണനിലവാര പരിശോധനയ്ക്കുള്ള മാനദണ്ഡമായ എൻ. എ.ബി.എച്ച്  അംഗീകാരം സംസ്ഥാനത്തെ Read More…

Health Kerala

സ്തനാർബുദം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിന് ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം: മന്ത്രി വീണാ ജോർജ്

*കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സമഗ്ര പദ്ധതി  തിരുവനന്തപുരം: സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്കും പ്രധാന മെഡിക്കൽ കോളേജുകൾക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2.4 കോടി രൂപ ചെലവഴിച്ച് കെ.എം.എസ്.സി.എൽ. വഴി 8 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തിൽ മാമോഗ്രാം സ്ഥാപിക്കുന്നത്. ആലപ്പുഴ ജനറൽ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, പാല ജനറൽ ആശുപത്രി, തിരൂർ Read More…

Health Kerala

ഹോസ്റ്റലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

*രണ്ട് ഘട്ടങ്ങളിലായി 11 മെസ്സുകളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു തിരുവനന്തപുരം: ഹോസ്റ്റലുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലുമായി പ്രവർത്തിക്കുന്ന 602 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. പരിശോധനകളിൽ 76 സ്‌ക്വാഡുകൾ പ്രവർത്തിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 4 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി ആകെ 1597 പരിശോധനകളാണ് നടത്തിയത്. വീഴ്ചകൾ കണ്ടെത്തിയ ആകെ 11 സ്ഥാപനങ്ങളിലെ കാന്റീനുകളുടേയും മെസ്സുകളുടേയും പ്രവർത്തനങ്ങളാണ് നിർത്തിവയ്പ്പിച്ചത്. ഹോസ്റ്റലുകളിലെ ഭക്ഷണത്തെപ്പറ്റിയുള്ള പരാതി Read More…