ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ വെറ്ററൻ താരങ്ങളായ വിരാട് കോഹ്‍ലിയും ക്യാപ്റ്റൻ രോഹിത് ശർമയും ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ. 2027ലെ ഏകദിന ലോകകപ്പിൽ കളിച്ച ശേഷം വിരമിക്കുകയെന്ന പദ്ധതിയാണ് ഇരുവർക്കുമുള്ളതെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഒക്ടോബർ 25നു സിഡ്നിയിൽ നടക്കുന്ന മൂന്നാം ഏകദിനത്തോടെ അവർ വിമിക്കുമെന്നും ലോകകപ്പിൽ അവസരം ലഭിക്കില്ലെന്നുമുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ഇതാണ് ബിസിസിഐ നിഷേധിച്ചത്. ഇരുവരുടേയും വിരമിക്കലൊന്നും ഇപ്പോൾ ബിസിസിഐ ആലോചനയിലുള്ള വിഷയങ്ങളല്ല. ഈ വർഷത്തെ ഏഷ്യാ കപ്പിനും അടത്ത വർഷത്തെ Read More…
Sports
ബിസിസിഐയ്ക്ക് ‘വിവരാവകാശം’ ബാധകമല്ല
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) വിവരാവകാശ നിയമപരിധിയിൽ നിന്നൊഴിവാക്കി പുതിയ കേന്ദ്ര കായിക ബില്ലിൽ വീണ്ടും ഭേദഗതി. ജൂലൈ 23നു ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ മൂലരൂപത്തിൽ രാജ്യത്തെ എല്ലാ കായിക സംഘടനകളേയും പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ ബിസിസിഐ എതിർപ്പ് ഉയർത്തിയതോടെയാണ് സർക്കാർ ഭേദഗതി വരുത്തിയത്. സഭയിൽ അവതരിപ്പിച്ചപ്പോഴുണ്ടായിരുന്ന 15(2) വ്യവസ്ഥയാണ് ഒഴിവാക്കിയത്. വിവരാവകാശ നിയമപ്രകാരം സർക്കാരിൽ നിന്നു ഗണ്യമായ സായധനം കൈപ്പറ്റുന്ന സ്ഥാപനങ്ങളെ മാത്രമേ പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിൽ പെടുത്താനാകു Read More…
മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മന്ത്രി
തിരുവനന്തപുരം: ഫുട്‌ബോള്‍ താരം മെസിയും അര്‍ജന്റീന ടീമും ഈ വര്‍ഷം കേരളത്തിലേക്ക് വരില്ലായെന്ന് അറിയിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഈ ഒക്ടോബറില്‍ കേരളത്തില്‍ എത്തുമെന്ന് പറഞ്ഞതിനാലാണ് പണമടച്ചത്. തുക അടച്ചശേഷമാണ് ഈ വര്‍ഷം കേരളത്തില്‍ വരാന്‍ കഴിയില്ലെന്ന് അറിയിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘നിലവില്‍ അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ പണം അടയ്ക്കാന്‍ അര്‍ജന്റീന ടീം മെയില്‍ അയച്ചപ്പോഴാണ് പണമയച്ചത്. അവര്‍ പറഞ്ഞത് രണ്ടു വിന്‍ഡോയാണ്. ഒക്ടോബര്‍, അല്ലെങ്കില്‍ നവംബര്‍. അതിന് ശേഷം Read More…
വനിത ചെസ് ലോകകപ്പ് കിരീടം; ഇന്ത്യന്‍ താരം ദിവ്യ ദേശ്മുഖ് ലോക ചാംപ്യൻ
ഇന്ത്യന്‍ വനിതാ ചെസില്‍ ചരിത്രമെഴുതി യുവ താരം ദിവ്യ ദേശ്മുഖ്. ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ദിവ്യ സ്വന്തമാക്കി. ഫൈനലില്‍ ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ വീഴ്ത്തിയാണ് ദിവ്യയുടെ കിരീടധാരണം. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തിയത്. ചരിത്രത്തിലെ ആദ്യ വനിതാ ചെസ് ലോക കിരീടവും ഇന്ത്യ സ്വന്തമാക്കി. ക്ലാസിക്കല്‍ ഗെയിമുകള്‍ രണ്ടും സമനിലയില്‍ അവസാനിച്ചിരുന്നു. വിജയിയെ നിര്‍ണയിച്ചത് ടൈ ബ്രേക്കറിലാണ്. 1.5- 0.5 എന്ന സ്‌കോറിലാണ് ദിവ്യ വിജയിച്ചത്.
കേരളത്തിന് വീണ്ടും പ്രതീക്ഷയേകി അര്‍ജന്റീന ടീം; സര്‍ക്കാരുമായി ചര്‍ച്ച നടക്കുകയാണെന്ന് ടീം മാര്‍ക്കറ്റിങ് മേധാവി
കേരളത്തില്‍ കളിക്കാനുള്ള മന്ത്രി തല ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതായി അര്‍ജന്റീന ഫുട്ബോള്‍ ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍. അടുത്ത ലോകകപ്പിന് മുന്‍പ് ടീം കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. മിന്റെ ഫിന്‍ടെക് പങ്കാളികളായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സുമായി ധാരണപത്രം ഒപ്പിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ലിയാന്‍ഡ്രോ. അര്‍ജന്റീന ടീം കേരളത്തിലെത്തിയാല്‍ ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നുമുള്ള ആരാധകര്‍ കാലങ്ങളായി നല്‍കുന്ന സ്‌നേഹത്തിനുള്ള പ്രതിഫലം കൂടിയാകും. ‘ഞങ്ങളുടെ ടീമിന് ഇന്ത്യയില്‍ ഇത്രയും ആരാധകരുണ്ടെന്നത് അഭിമാനമാണ്. Read More…
മനോള മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങി
ന്യൂഡല്‍ഹി: മനോള മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു. സ്ഥാനം ഒഴിയാനുള്ള മനോള സന്നദ്ധത എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയായിരുന്നു മനോള മാര്‍ക്വേസ് സ്ഥാനം ഒഴിയാനുള്ള തീരുമാനം അറിയിച്ചത്. പരിശീലക സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും മനോള മാര്‍ക്വേസും ധാരണയായിതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എഐഎഫ്എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ കെ. സത്യനാരായണയെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് സ്ഥിരീകരിച്ചത്. രണ്ട് വര്‍ഷത്തെ കരാറില്‍ ആണ് Read More…
ധോണിക്ക് പകരക്കാരനായി സഞ്ജു? രാജസ്ഥാനെ സമീപിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്
ചെന്നൈ: രാജസ്ഥാന്‍ റോയല്‍സ് നായകനായ മലയാളി താരം സഞ്ജു സാംസണെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് നീക്കം തുടങ്ങുന്നതായി സൂചന. എം.എസ്. ധോണിക്ക് പകരക്കാരനായി സഞ്ജുവിനെ പരിഗണിക്കുകയാണെന്ന് ചെന്നൈയുടെ ടീമ്മാനേജ്മെന്റിലെ മുതിര്‍ന്ന അംഗം വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്‍ കൈമാറ്റകാലയളവില്‍ സഞ്ജുവിന് വേണ്ടി രാജസ്ഥാനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ 18 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ താരം സഞ്ജുവിനെ നിലനിര്‍ത്തിയിരുന്നു. ചെന്നൈയുടെ നേതൃത്വത്തിലുള്ള പരിഗണനയില്‍ സഞ്ജു ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറും ആയതും, ടീം നായക സ്ഥാനത്തിനുള്ള യോജ്യരായതുമാണ് പ്രധാനകാരണം. “സഞ്ജുവിനെ Read More…
‘ക്യാപ്റ്റന്‍ കൂള്‍’ ഇനി എം.എസ്. ധോനിക്ക് മാത്രം; ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചു
റാഞ്ചി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ലോകപ്രസിദ്ധ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ എം.എസ്. ധോനി ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന വിളിപ്പേര് ഇപ്പോള്‍ നിയമപരമായി സ്വന്തമാക്കാനായുള്ള ശ്രമത്തിലാണ്. ഈ പേരിന് ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി ധോനി ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ 5നാണ് താരം ട്രേഡ്മാര്‍ക്ക്‌സ് രജിസ്ട്രിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ജൂണ്‍ 16ന് ട്രേഡ്മാര്‍ക്ക് ജേണലില്‍ ഈ അപേക്ഷ പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്പോര്‍ട്‌സ് പരിശീലനം, പരിശീലന സൗകര്യങ്ങള്‍, മറ്റു ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഭാഗത്തിലാണ് ട്രേഡ്മാര്‍ക്ക് അപേക്ഷിച്ചിരിക്കുന്നത്. 2007ലെ Read More…
ഐപിഎല്‍ ചരിത്രം എഴുതിയ ഫൈനല്‍: ഡിജിറ്റലായി കണ്ടത് 17 കോടി ആരാധകര്‍
18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ കിരീടം ആദ്യമായി സ്വന്തമാക്കിയ സീസണ്‍ ചരിത്രമെഴുതുകയാണ്. പഞ്ചാബ് കിംഗ്സിനെതിരായ ഫൈനല്‍ പോരാട്ടം ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടി20 മത്സരം എന്ന നേട്ടവും ഈ മത്സരത്തിനാണ് ലഭിച്ചത്. ജിയോ സിനിമ, ഹോട്ട് സ്റ്റാര്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഏകദേശം 17 കോടി ആരാധകര്‍ മത്സരം തത്സമയം കണ്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊത്തം 3107 കോടി മിനിറ്റുകളുടെ വാച്ച് ടൈം ഫൈനലിന് ലഭിച്ചു – Read More…
ബിസിസിഐക്ക് തിരിച്ചടി; കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി
ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസി) 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി വിധി. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ബിസിസിഐ നല്‍കിയ അപ്പീല്‍ തള്ളിക്കൊള്ളാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ കണ്ടെത്തലിനെതിരെ അപ്പില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ആര്‍.ഐ. ചാഗ്ല പറഞ്ഞു. ‘ആര്‍ബിട്രേഷന്‍ ആക്ടിലെ സെക്ഷന്‍ 34 പ്രകാരം ഈ കോടതിയുടെ അധികാരപരിധി വളരെ പരിമിതമാണ്. Read More…










