ന്യൂഡൽഹി: ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെതിരെ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസും ആശുതോഷ് റങ്കയും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
ചൊവ്വാഴ്ചയാണ് ഇരുവരും ഹർജി സമർപ്പിച്ചത്. ദസറ അവധിയെ തുടർന്ന് ഈ ആഴ്ച ഹൈക്കോടതി അടച്ചിട്ടിരിക്കുന്നതിനാൽ രാത്രിയിൽ പ്രത്യേക സിറ്റിങ് നടത്തി ഹർജിയിൽ വാദം കേൾക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഹർജി ബുധനാഴ്ച പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.




