തിരുവനന്തപുരം: കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ കേരളാ പൊലീസ് ഒരു പുതിയ സംരംഭവുമായി മുന്നോട്ട്. ‘ചിരി‘ എന്ന പദ്ധതിയുടെ ഭാഗമായി 9497900200 എന്ന ഹെൽപ് ലൈൻ നമ്പർ സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും, അവരുടെ രക്ഷിതാക്കൾക്കും, അധ്യാപകർക്കും സഹായത്തിനായി ലഭ്യമാണ്. കുട്ടികളുടെ മാനസിക പ്രയാസങ്ങൾക്ക് അതിജീവന മാർഗങ്ങൾ കണ്ടെത്താനാണ് ഈ സാന്ത്വനപദ്ധതി. ശിശുദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ കേരളാ പൊലീസ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേരളാ സൂപ്പർ ലീഗിലെ പൃഥ്വിരാജിന്റേയും ബേസിലിന്റെയും വൈറൽ ചിത്രവുമായി പങ്കുവച്ച പോസ്റ്റിൽ “ചിരി” Read More…
Tag: kerala police
ഗതാഗത നിയമലംഘനം കണ്ടാൽ 9747001099-ലേക്ക് അയയ്ക്കാം; നമ്പർ പങ്കിട്ട് കേരളാ പൊലീസ്
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടാൽ കേരളാ പൊലീസിന്റെ വാട്‌സ്ആപ്പ് നമ്പറായ 9747001099-ലേക്ക് ജനങ്ങൾക്ക് വിവരം അയയ്ക്കാം. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ സഹിതം ഫോട്ടോ അല്ലെങ്കിൽ വീഡിയോ സഹിതം ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസിന്റെ നിർദ്ദേശം. ഫെയ്സ്ബുക്കിലൂടെയാണ് ഈ നിർദ്ദേശം കേരളാ പൊലീസ് ജനങ്ങളിലേക്ക് എത്തിച്ചത്.



