ആലപ്പുഴ: മാരാരിക്കുളം ഓമനപ്പുഴയില്‍ സ്വന്തം മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ ജോസ്മോന്‍ കഴിഞ്ഞദിവസം പിടിയിലായതിന് പിന്നാലെ, അമ്മ ജെസിയും അമ്മാവന്‍ അലോഷ്യസും ഇനി പൊലീസിന്റെ പിടിയിലായി. എയ്ഞ്ചല്‍ ജാസ്മിന് (26) എന്ന യുവതിയാണ് കുടുംബാംഗങ്ങളുടെ സംയുക്ത നീക്കത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത് താമസിക്കുന്ന ആളുകള്‍ എയ്ഞ്ചലിന്റെ രാത്രിസഞ്ചാരത്തെ കുറിച്ച് മോശമായി സംസാരിച്ചതിനെത്തുടര്‍ന്ന്, ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ ശേഷം അവളെ ശകാരിച്ച ജോസ്മോനും, തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ച് ഞെരിച്ചുവെന്ന് പൊലീസ് Read More…
Tag: murder
പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരി
കണ്ണൂർ: പാപ്പിനിശ്ശേരി പാറയ്ക്കലിൽ നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ പന്ത്രണ്ടു വയസ്സുകാരിയെന്ന് പൊലീസ്. മരിച്ച കുട്ടിയുടെ സഹോദരന്റെ മകളാണ് പ്രതിയായ പന്ത്രണ്ടുകാരി.രാത്രിയിൽ അമ്മയുടെ സമീപത്തു കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിൽ ഇട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പന്ത്രണ്ടുകാരി പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം പ്രായമുള്ള പെണ്‍കുഞ്ഞ് യാസികയാണ് മരിച്ചത്. ദമ്പതികളുടെ ആദ്യ കുഞ്ഞാണ് മരിച്ച യാസിക. ദമ്പതികള്‍ക്കൊപ്പം മുത്തുവിന്റെ സഹോദരന്റെ മക്കളായ Read More…
തിരുവനന്തപുരത്ത് കൂട്ടക്കൊല: യുവാവ് പെണ്‍സുഹൃത്തിനെയും സഹോദരനെയും ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിക്കൊന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല. ഇരുപത്തിമൂന്നുകാരന്‍ അഞ്ച് പേരെ വെട്ടിക്കൊന്നു. പേരുമല സ്വദേശിയായ അസ്‌നാനാണ് കൂട്ടക്കൊലയ്ക്ക് പിന്നില്‍. പെണ്‍സുഹൃത്തിനെയും സ്വന്തം കുടുംബാംഗങ്ങളെയും ഉള്‍പ്പെടെയുള്ളവരെയാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. പിതാവിന്റെ മാതാവ് സൽമ ബീവി (88), സഹോദരൻ അഫ്സാൻ (13), പിതാവിന്റെ സഹോദരൻ ലത്തീഫ് (66) ഭാര്യ ഷാഹിദ (58), അഫാന്റെ പെൺസുഹൃത്ത് മക്കുന്നൂർ സ്വദേശിനി ഫാർസാന എന്നിവരാണ് മരിച്ചത്. മൂന്നിടങ്ങളിലായാണ് യുവാവ് ആക്രമണം അഴിച്ചുവിട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ എത്തി അസ്‌നാന്‍ തന്നെയാണ് കൊലപാതക വിവരം Read More…




