India News

മാർപ്പാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങൾ; സംസ്‌കാരചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും

വത്തിക്കാന്‍: അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അവസാനമായി ഒരുനോക്കുകാണാന്‍ ലോകമെമ്പാടു നിന്നും വത്തിക്കാനിലേക്ക് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിന് വെച്ച മാര്‍പാപ്പയുടെ ഭൗതികദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സംസ്‌കാരചടങ്ങുകൾ ആരംഭിക്കും. ചടങ്ങുകൾ വത്തിക്കാൻ സിറ്റിക്ക് പുറത്ത് ഉള്ള സെന്റ് മേരി മേജർ ബസിലിക്കയിലാണ് നടക്കുക. ലോകനേതാക്കളും വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. സംസ്‌കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിന് ആയിരിക്കുമെന്ന് വത്തിക്കാന്‍ Read More…

India News

രാഷ്ട്രപതി ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ അതില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തീരുമാനം വൈകിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും ചേർന്ന ബെഞ്ച് വ്യക്തമാക്കി. ഇതാദ്യമായാണ് സുപ്രീംകോടതി രാഷ്ട്രപതിക്ക് സമയം നിശ്ചയിക്കുന്നത്. ഭരണഘടനയുടെ 201ാം അനുച്ഛേദം പ്രകാരം ഗവർണർമാർ രാഷ്ട്രപതിക്ക് അയക്കുന്ന ബില്ലുകൾ സംബന്ധിച്ച നടപടികൾ Read More…