ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസിൽ കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്തതിന് ശേഷം 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ദ്വാരപാലക കേസിലും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതോടെ ഇരുകേസുകളിലും ജാമ്യം ലഭിച്ചതിനാൽ അദ്ദേഹം ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങും. കട്ടിളപ്പാളി കേസിൽ റിമാൻഡ് കാലാവധി പൂർത്തിയായതായി ചൂണ്ടിക്കാട്ടിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യം തേടിയത്. Read More…
Tag: sabarimala
സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നു; ദേവസ്വം എസ്പിയുടെ റിപ്പോര്‍ട്ട്
പത്തനംതിട്ട: ശബരിമല സന്നിധാനത്തും പരിസരത്തും വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നതായി കണ്ടെത്തല്‍. സംവിധായകന്‍ അനുരാജ് മനോഹര്‍ വിലക്ക് ലംഘിച്ച് സിനിമാ ചിത്രീകരണം നടത്തി. പമ്പയിലും സമീപപ്രദേശങ്ങളിലും ഷൂട്ടിങ്ങ് നടത്തി. മകരവിളക്ക് ദിവസം ഹില്‍ടോപ്പില്‍ വെച്ചും ഷൂട്ട് ചെയ്തു. ദേവസ്വം വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഷൂട്ടിങ്ങിന്റെ വീഡിയോയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംവിധായകന്‍ അനുരാജ് മനോഹര്‍ നേരത്തെ സിനിമാ ചിത്രീകരണത്തിന് അനുമതി ചോദിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന് അപേക്ഷ നല്‍കിയിരുന്നു. പമ്പ Read More…
ശബരിമല ദർശനം; ഇനി ബുക്ക് ചെയ്ത് വരാതിരിക്കുന്ന പ്രവണത തടയാൻ നടപടികളുമായി ഹൈക്കോടതി
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് വരാതിരിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ കർശന നടപടികളുമായി ഹൈക്കോടതി. ഇതിനായി നിലവിലെ ബുക്കിങ് ഫീസ് ഉയർത്തണമെന്നു സ്പെഷ്യൽ കമ്മീഷണർ കോടതിക്കു ശുപാർശ നൽകി. കഴിഞ്ഞ മണ്ഡല- മകരവിളക്ക് തീർഥാടന സമയത്ത് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്ലോട്ടുകൾ തീരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ബുക്ക് ചെയ്തവരിൽ പലരും ദർശനത്തിനു എത്തിയില്ല. പല ദിവസങ്ങളിലും പകുതിയോളം ആളുകൾ എത്തിയിരുന്നില്ല. ഇതോടെ ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്കു അവസരം നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കി. ഇതോടെയാണ് Read More…
ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യണം; അഴിമതി തടയാന്‍ ഹൈക്കോടതി
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാനും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനും ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം. ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് കേരള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ഡിജിറ്റലൈസ് ചെയ്യുന്ന നടപടി എത്ര സമയംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കോടതിയെ അറിയിക്കണം. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തികരിക്കുന്നതിനെ കുറിച്ചും സമയക്രമം സംബന്ധിച്ചും അടുത്ത ആഴ്ച കിറ്റ്ഫ്ര ഉദ്യോഗസ്ഥര്‍ വിവരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും Read More…
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവര് പൊലീസ് കസ്റ്റഡിയില്‍
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയുടെതാണ് നടപടി. കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്ത ശേഷം ഇതാദ്യമായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിടുന്നത്. തന്ത്രിയെ നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. രണ്ടാമത് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണസംഘം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം വിജിലന്‍സ് കോടതിയില്‍ ഒരുദിവസത്തെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അതിന് കോടതി അംഗീകാരം നല്‍കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ചില Read More…
മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. അയ്യപ്പനെ വിഭൂതി കൊണ്ട് മൂടി യോഗനിദ്രയിലാക്കി. ഇന്ന് രാവിലെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം ഉണ്ടായിരുന്നില്ല. രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ അനുവാദം ഉണ്ടായിരുന്നത്. ദര്‍ശനത്തിന് ശേഷം രാജപ്രതിനിധി പതിനെട്ടാം പടിയുടെ മുകളിലെ ഗേറ്റ് പൂട്ടി. തുടര്‍ന്ന് പതിനെട്ടാം പടി ഇറങ്ങി. അദ്ദേഹത്തോടൊപ്പം ഉടവാളും പരിചയും വിളക്കുമായി മറ്റൊരാള്‍ അകമ്പടിയായി ഉണ്ടായിരുന്നു. പതിനെട്ടാം പടി ഇറങ്ങി താഴെയെത്തിയ രാജപ്രതിനിധിക്ക് ശബരിമല മേല്‍ശാന്തി ശ്രീകോവില്‍ പൂട്ടി താക്കോല്‍ കൈമാറി. മാളികപ്പുറം Read More…
പുണ്യദര്‍ശനം കാത്ത് ഭക്തര്‍; ശബരിമലയില്‍ മകരജ്യോതി ഇന്ന്
ശബരിമല: ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ വ്രതംനോറ്റ് കാത്തിരിക്കുന്ന മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും ഇന്ന്. സംക്രമാഭിഷേകം ഉച്ചകഴിഞ്ഞ് 3.08നാണ്. പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കും. വൈകിട്ട് 6.20ന് തിരുവാഭരണ വാഹകസംഘത്തെ ദേവസ്വംമന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ പി ഡി സന്തോഷ് കുമാര്‍, കെ രാജു തുടങ്ങിയവര്‍ സ്വീകരിക്കും. സോപാനത്ത് Read More…
ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തിന് സമയം നീട്ടി നല്‍കി; എസ്‌ഐടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ഈ മാസം അവസാനം വരെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സമയം അനുവദിച്ചത്. അന്വേഷണ സംഘത്തലവന്‍ എസ് പി ശശിധരന്‍ നേരിട്ടെത്തിയാണ് മുദ്രവെച്ച കവറില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്താനും കോടതി എസ്‌ഐടിക്ക് അനുവാദം നല്‍കി. നേരത്തെ ജനുവരി 17 വരെയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് എസ്‌ഐടി കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ Read More…
ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം നിർണായക ഘട്ടത്തിലേക്ക്; എസ്ഐടി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. നാലാമത്തെ ഇടക്കാല റിപ്പോർട്ടാണ് നൽകുന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരൻ കോടതിയിൽ നേരിട്ടു ഹാജരാകും. കേസ് ഡിസംബർ മൂന്നിന് പരിഗണിച്ചപ്പോൾ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനു ശേഷം അന്വേഷണം മന്ദഗതിയിലായതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി Read More…
ശബരിമലയിൽ നടന്നത് വലിയ സ്വർണ്ണ മോഷണം; കൂടുതൽ വെളിപ്പെടുത്തലിൽ എസ്ഐടി
ശബരിമല സ്വര്‍ണ്ണ മോഷണ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. ആദ്യം കരുതിയതിലും കൂടുതല്‍ സ്വര്‍ണ്ണം ക്ഷേത്രത്തില്‍ നിന്ന് കടത്തപ്പെട്ടിട്ടുണ്ടാകാമെന്ന് അവര്‍ വ്യക്തമാക്കി. നേരത്തെ ഉണ്ടായിരുന്ന ദ്വാരപാലക വിഗ്രഹങ്ങൾക്കും വാതിൽ ചട്ടക്കൂടിനും പുറമെ ഏഴ് സ്വർണ്ണം പൊതിഞ്ഞ ചെമ്പ് തകിടുകളും സമാനമായ രീതിയിൽ മോഷ്ടിക്കപ്പെട്ടതായി എസ്‌ഐടിയുടെ അന്വേഷണം സൂചിപ്പിക്കുന്നു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ഒൻപതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവർദ്ധൻ എന്നിവരെ കൂടുതൽ ചോദ്യം Read More…









