Kerala News

മാന്നാർ കടലിൽ ചക്രവാതച്ചുഴി! കേരളത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. മാന്നാർ കടലിടുക്കിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി സംസ്ഥാനത്ത് അടുത്ത 5 ദിവസം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യത ഉയർത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ശനിയാഴ്ച 11 ജില്ലകളിലും ഞായറാഴ്ച 6 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 Read More…

Kerala News

ബംഗാള്‍ ഉൾക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: ബുധനാഴ്ച ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴ സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ, ഒറ്റപ്പെട്ട രണ്ടു ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴ ലഭിക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും പുതുക്കിയ മുന്നറിയിപ്പില്‍ ആറു ജില്ലകളില്‍ കൂടി ശക്തമായ മഴയുടെ സാധ്യതക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രമാണ്മുന്നറിയിപ്പ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ Read More…