Kerala News

ഗുരുവായൂരില്‍ ഭക്തര്‍ക്ക് ഇനി പ്രസാദ ഊട്ടിന് ഷര്‍ട്ട് ധരിക്കാം; പ്രവേശന കവാടം വീതികൂട്ടാനൊരുങ്ങി ദേവസ്വം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനായി എത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ തീരുമാനിച്ച് ദേവസ്വം ഭരണസമിതി. പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ട് കഴിക്കുന്നതിന് നിലവിലുണ്ടായിരുന്ന ഷര്‍ട്ട് അഴിക്കേണ്ടെന്ന നിബന്ധന നീക്കം ചെയ്യാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. മെയ് 22ന് ചേര്‍ന്ന ദേവസ്വം യോഗത്തിലാണ് ഭക്തരുടെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചുകൊണ്ട് ഈ മാറ്റം പ്രഖ്യാപിച്ചത്. ജൂണ്‍ മാസത്തോടെ പുതിയ നടപടി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ. ഭക്ഷണം വിളമ്പുന്നവര്‍ക്ക് തൊപ്പിയും കയ്യുറയും നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. Read More…

Kerala News

ഗുരുവായൂരില്‍ വിവാഹബുക്കിങ് 200 കടന്നു; ദര്‍ശനത്തിനും കല്യാണങ്ങള്‍ക്കും പ്രത്യേക ക്രമീകരണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച ( മെയ് 11) വിവാഹ ബുക്കിങ് 200 കടന്നു. ഇതോടെ ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.വൈശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഭക്തര്‍ക്ക് സുഗമമായ ക്ഷേത്രദര്‍ശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും നടത്താനാണ് ദേവസ്വം ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നത്. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ അഞ്ചുമണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി കൂടുതല്‍ മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികം നിയോഗിക്കും.വരനും വധുവുമടങ്ങുന്ന വിവാഹസംഘങ്ങള്‍ക്ക് നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് Read More…

Kerala News

ഗുരുവായൂരപ്പനെ കണ്‍നിറയെ കണ്ടു തൊഴുത് ഗവര്‍ണറും പത്‌നിയും

ഗുരുവായൂര്‍: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും ഭാര്യ അനഘ ആര്‍ലേക്കറും ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. രാവിലെ ഏഴുമണിയോടെയാണ് ദമ്പതികള്‍ ദര്‍ശനത്തിനെത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയനും അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയനും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ ഗവര്‍ണ്ണറെ പൊന്നാടയണിയിച്ചാണ് വരവേറ്റത്. ആദ്യം കൊടിമര ചുവട്ടില്‍ നിന്ന് പ്രാര്‍ത്ഥന നടത്തിയ ശേഷം,തുടര്‍ന്ന് നാലമ്പലത്തിലെത്തി പ്രാര്‍ത്ഥിച്ചു. ഗുരുവായൂരപ്പനെ കണ്‍നിറയെ കണ്ടു പ്രാര്‍ത്ഥിച്ച ഗവര്‍ണര്‍ കാണിക്ക അര്‍പ്പിക്കുകയും ശ്രീലകത്തില്‍ നിന്ന് പ്രസാദം ഏറ്റുവാങ്ങുകയും Read More…

Kerala News

വേനലവധി തിരക്ക്: ഗുരുവായൂര്‍ ദര്‍ശന സമയം നാളെ മുതല്‍ നീട്ടി

തൃശൂര്‍: വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഏപ്രില്‍ 1 മുതല്‍ മേയ് 31 വരെ ക്ഷേത്രനട ഉച്ചതിരിഞ്ഞ് 3.30ന് തുറക്കും. ശീവേലി കഴിയുന്നതോടെ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകും. നേരത്തെ വൈകീട്ട് നാലരയ്ക്കാണ് ക്ഷേത്രനട തുറന്നിരുന്നത്.

Kerala News

കെ.എം അച്യുതന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി മലപ്പുറം മുതൂര്‍ കവ്രപമാ റത്ത് മനയിലെ കെ.എം അച്യുതന്‍ നമ്പൂതിരിയെ (58) തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറ് മാസത്തേക്കാണ് അദ്ദേഹത്തിന്റെ കാലാവധി. ക്ഷേത്രം തന്ത്രി പി.സി. ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. ഉച്ചപൂജ നിര്‍വഹിച്ച മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെള്ളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തത്. മേല്‍ശാന്തി തെരഞ്ഞെടുപ്പിനായി ക്ഷണിച്ച 51 പേരില്‍ 44 പേര്‍ ഹാജരാവുകയും യോഗ്യത നേടിയ 38 പേരുടെ പേരുകള്‍ നറുക്കെടുപ്പിന് Read More…

Kerala News

ഗുരുവായൂര്‍ ആനയോട്ടം: കൊമ്പന്‍ ബാലുവിന് വിജയം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു വിജയിച്ചു. ചെന്താമരാക്ഷന്‍ രണ്ടാം സ്ഥാനവും പിടിയാന ദേവി നാലാം സ്ഥാനവും നേടി. കിഴക്കെ ഗോപുര കവാടം കടന്ന് ആദ്യം ക്ഷേത്രവളപ്പില്‍ പ്രവേശിച്ച ബാലുവിനെ വിജയിയായി പ്രഖ്യാപിച്ചു. നിശ്ചയിച്ച 12 ആനകളില്‍നിന്ന് നറുക്കെടുപ്പിലൂടെ 5 ആനകളെ ആനയോട്ടത്തിന് തിരഞ്ഞെടുത്തു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആനയോട്ടം ആരംഭിച്ചു. ഞായറാഴ്ച ബ്രഹ്മകലശത്തിനുശേഷം, ദേവസ്വം ചെയര്‍മാന്‍ വി.കെ വിജയന്റെ നേതൃത്വത്തില്‍ നറുക്കെടുപ്പ് നടന്നു. വിജയിയായ ഗുരുവായൂര്‍ ബാലുവിന് ക്ഷേത്രത്തില്‍ സ്വര്‍ണക്കോലമേറ്റാന്‍ പ്രത്യേക Read More…

Kerala News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ബ്രഹ്മകലശം; ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവകലശങ്ങളുടെ ഭാഗമായി ശനിയാഴ്ച തത്ത്വകലശം നടക്കും. ആയിരം കലശവും വിശേഷപ്പെട്ട ബ്രഹ്മകലശാഭിഷേകവും ഞായറാഴ്ചയാണ്. ഈ രണ്ടുദിവസങ്ങളിലും വെളുപ്പിന് 4:30 മുതല്‍ രാവിലെ 11 വരെ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്കും തദ്ദേശീയര്‍ക്കും ദര്‍ശനത്തിനുള്ള പ്രത്യേക വരികളും ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കില്ല. തത്ത്വകലശം നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലത്തെ ശീവേലി ഒരുമണിക്കൂര്‍ നേരത്തെയാക്കും. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാ കലശങ്ങളുടെയും സമാപനമാണ് ഞായറാഴ്ചത്തെ ബ്രഹ്മകലശം. രാവിലെ ശീവേലി കഴിഞ്ഞാല്‍ ആയിരം കലശമാടല്‍ ആരംഭിക്കും, അതിനുശേഷമേ Read More…

Kerala News

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാം

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ മേൽപ്പത്തൂർ ഓഡിറ്റോറിയം, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവയുടെ ബുക്കിങ് ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി ചെയ്യാൻ തീരുമാനിച്ചു. ഇനി മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടതില്ല. ദേവസ്വം കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് ഭരണ സമിതി ഈ തീരുമാനം എടുത്തത്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു 5,000 രൂപയും ജിഎസ്ടിയും, ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു 3,500 രൂപയും ജിഎസ്ടിയും എന്നിങ്ങനെയാണ് നിരക്ക്. 60 ദിവസം മുൻപ് മാത്രമേ ബുക്കിങ് സ്വീകരിക്കൂ. ഒരു ദിവസം 10 സ്ലോട്ടുകളാണ് അനുവദിക്കുക. ഭരണ സമിതി അംഗങ്ങൾ മുതൽ മന്ത്രിമാർ വരെയുള്ളവരുടെ Read More…

Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ അഞ്ചുകോടിയിലധികം ഭണ്ഡാര വരവ്; രണ്ട് കിലോയിലധികം സ്വർണം, 11 കിലോ വെള്ളിയും ലഭിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി മാസത്തെ ഭണ്ഡാര വരവായി ₹5,04,30,585, 2 കിലോ 016 ഗ്രാം 700 മില്ലിഗ്രാം സ്വർണം, 11 കിലോ വെള്ളി എന്നിവ ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ 8 നോട്ടുകളും, നിരോധിച്ച 1000 രൂപയുടെ 4 നോട്ടുകളും, 500 രൂപയുടെ 52 നോട്ടുകളും ഭണ്ഡാരത്തിൽ നിന്നു ലഭിച്ചു. എസ്ബിഐ ​ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി 2.99 ലക്ഷം രൂപയും ലഭിച്ചു. കിഴക്കേ നട എസ്ബിഐ ഇ Read More…

Kerala News

ഫെബ്രുവരി 2ന് ഗുരുവായൂരിൽ കല്യാണ മേളം: ദർശനത്തിനും താലികെട്ടിനും ദേവസ്വത്തിന്റെ പ്രത്യേക ക്രമീകരണം

ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി 2 (ഞായർ) രാവിലെ 5 മുതൽ കല്യാണ ചടങ്ങുകൾ ആരംഭിക്കും. വിവാഹ ബുക്കിങ്ങ് 200 കടന്നതിനെ തുടർന്ന് ദേവസ്വം ദർശനത്തിനും താലികെട്ട് ചടങ്ങുകൾക്കും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നു. പൊതു അവധി ദിനമായതിനാൽ ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ക്ഷേത്ര ദർശനം സുഗമമാക്കുകയും വിവാഹ ചടങ്ങുകൾ സമയബന്ധിതമായി നടത്തുകയും ചെയ്യും. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ സജ്ജമാക്കി, ക്ഷേത്രം കോയ്മമാരെ അധികമായി നിയോഗിക്കുമെന്ന് ദേവസ്വം അറിയിച്ചു. വിവാഹ സംഘം ക്ഷേത്രത്തിലെ തെക്കേ നടയിലെ പട്ടർ കുളത്തിനടുത്തുള്ള റിസപ്ഷൻ കൗണ്ടറിൽ Read More…