ദോഹ: കുറച്ചുകാലം മുമ്പ് വരെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്ന മൂന്നാം തലമുറ (3ജി) കമ്യൂണിക്കേഷൻ സേവനങ്ങൾ 2025 ഡിസംബറിൽ അവസാനിപ്പിക്കാനൊരുങ്ങി ഖത്തർ. ഖത്തർ കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (CRA) 2025 ഡിസംബർ 31ഓടെ രാജ്യത്തെ മുഴുവൻ 3ജി ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ അവസാനിപ്പിക്കണമെന്ന് നിർദേശിച്ചു. കാലഹരണപ്പെട്ട 3ജി സാങ്കേതിക വിദ്യയെ പുനരുപയോഗിക്കാനുള്ള ശ്രമത്തിൻറെയും അതിവേഗവും കാര്യക്ഷമവുമായ 4ജി, 5ജി സേവനങ്ങളിലേക്ക് മാറുന്നതിൻറെയും ഭാഗമായാണ് ഈ തീരുമാനമെന്ന് CRA വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്ന, നിലവിലുള്ള Read More…