Kerala News

മനുഷ്യ-വന്യജീവി സംഘര്‍ഷം: നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍; കരട് തയ്യാറായി വരുന്നതായി മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘര്‍ഷം തടയുന്നതിനുള്ള പുതിയ നിയമത്തിന്റെ കരട് തയ്യാറായി വരുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. സംസ്ഥാനത്തിന് നിയമനിര്‍മ്മാണം നടത്താനാകുമോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തി. കണ്‍കറന്റ് ലിസ്റ്റ് ആയതിനാല്‍, ആ പഴുത് ഉപയോഗിച്ച് നിയമനിര്‍മ്മാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് ഉപദേശം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്തു ചേരുന്ന മന്ത്രിസഭായോഗത്തില്‍ കരട് നിയമം സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നിയമം രൂപീകരിക്കാന്‍ തീരുമാനിച്ചത്. അടുത്ത Read More…

Kerala News

ചീഫ് വൈൽഡ് ലൈഫ് വാർഡന് പരിമിതാധികാരം:കേന്ദ്ര വനം മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ

മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രിയ്ക്ക് വീണ്ടും കത്തയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം തന്നെ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മന്ത്രി ആവർത്തിച്ചത്. സംസ്ഥാനം നേരിടുന്ന ഗുരുതരമായ വന്യജീവി പ്രശ്‌നങ്ങൾ വിവരിച്ചുകൊണ്ട് Read More…

Kerala News

ജൈവവൈവിധ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം : മന്ത്രി എ കെ ശശീന്ദ്രൻ

കേരളത്തിലെ ജൈവവൈവിധ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇത് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജൈവ വൈവിധ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പ്രാദേശിക തലത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്തതാണ്. ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷം തൈക്കാട് അതിഥി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. Read More…

Kerala News

പുലിപ്പല്ല് കേസ്: വേടന് എതിരായ കുറ്റത്തിന് ഏഴു വർഷം വരെ തടവ് ലഭിക്കാം – വനംമന്ത്രി എ.കെ. ശശീന്ദ്രൻ

കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കെതിരായ പുലിപ്പല്ല് കേസിൽ നിയമനടപടികളുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വേടനെതിരെ ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയതായി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുലിപ്പല്ല് ആരാണ് നൽകിയത് എന്നത് വേടൻ തന്നെ കോടതിയിൽ തെളിയിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ലഹരിയുമായി ബന്ധപ്പെട്ട് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന റെയ്ഡിനിടെയാണ് വേടന്‍ ഉള്‍പ്പെടയുള്ളവരെ കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചത്.  ആ ഘട്ടത്തില്‍ കൈവശം ഉണ്ടായിരുന്ന ചെയിനില്‍ പുലിപ്പല്ല് Read More…

Kerala News

തൃശ്ശൂർ പൂരം ന്യൂനതയില്ലാതെ നടത്തും- മന്ത്രി എ. കെ ശശീന്ദ്രൻ;   വനം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

തൃശ്ശൂർ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സർക്കാരിന്റെ ആഗ്രഹമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. തൃശ്ശൂർ പൂരം  നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ്  ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ പൂരം കാണുവാൻ ഉള്ള സ്വകര്യമൊരുക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഈയടുത്തുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ഭയാശങ്ക ഇല്ലാതെ പൂരം കാണുവാൻ സാഹചര്യമൊരുക്കേണ്ടതുണ്ട്. എല്ലാ കക്ഷികൾക്കും സ്വീകാര്യമായ നിർദ്ദേശങ്ങൾ Read More…

Kerala News

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു; മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി

തൃശ്ശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണകാരണം വ്യക്തമാക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദമായ റിപ്പോര്‍ട്ട് തേടിയതായും മന്ത്രി അറിയിച്ചു. വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്, അംബിക എന്നിവര്‍ മൂന്നു ദിവസമായി കാട്ടിനകത്തു കുടില്‍ കെട്ടി തേന്‍ ശേഖരത്തിലേര്പ്പെട്ടിരുന്നു. ഇവരെ കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായി സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട്, അംബികയുടെ ശരീരം പൊലീസ് പുഴയില്‍ നിന്നും കണ്ടെത്തി. Read More…

Kerala News

എലത്തൂർ മണ്ഡലത്തിൽ 19 റോഡുകൾ യാഥാർഥ്യമായത് നവകേരള സദസ്സ് മുഖേനയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

എലത്തൂർ നിയമസഭ മണ്ഡലത്തിൽ 19 റോഡുകൾ യാഥാർഥ്യമായത്സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും ചേർന്ന് നടത്തിയ നവകേരള സദസ്സിൽ ഉന്നയിച്ചതിനെ തുടർന്നാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. കാക്കൂർ ഗ്രാമപഞ്ചായത്തിലെ പാവണ്ടൂരിൽ മന്ദലത്തിൽ-കൊട്ടാരക്കുന്നുമ്മൽറോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരളസദസ്സ് കൊണ്ട് ജനങ്ങൾക്ക് എന്തു കിട്ടി എന്ന് വിമർശിക്കുന്നവർ ഇത്‌ അറിയണം. കാക്കൂർ ഗ്രാമപഞ്ചായത്തിൽ മാത്രം മൂന്ന് റോഡുകളും ഒരു സ്റ്റേഡിയവുമാണ് നവകേരളസദസ്സ് കാരണം യാഥാർഥ്യമായത്. സ്റ്റേഡിയം നിർമിക്കാൻ ആവശ്യമായ സ്ഥലം Read More…

Kerala News

വനം വന്യജീവി സംഘർഷ ലഘൂകരണത്തിന് എഫ്.എഫ്.ഡബ്ല്യു മിഷൻ: മന്ത്രി എ. കെ. ശശീന്ദ്രൻ

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന മിഷൻ എഫ്.എഫ്.ഡബ്ല്യു സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. വയനാട് വന്യജീവി ആക്രമണ ഉന്നതതല അവലോകന യോഗത്തിനുശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  വനത്തിനുള്ളിലെ കുളങ്ങൾ, ബ്രഷ് വുഡ് ചെക്ക് ഡാമുകൾ എന്നിവയിലെ ചെളി നീക്കം ചെയ്തും ആവശ്യമായ സ്ഥലങ്ങളിൽ പുതിയവ നിർമ്മിച്ചും പരിപാലിച്ചും വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ജലലഭ്യത നിലവിൽ ഉറപ്പുവരുത്തുന്നുണ്ട്. Read More…

Kerala News

എലത്തൂരിലെ ഇന്ധന ചോർച്ച: അപകടമുണ്ടായത് സെൻസർ ഗേജ് തകരാറുമൂലം

ആറ് വിഭാഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ഉന്നതതല സമിതി സ്ഥിതിഗതികൾ വിലയിരുത്തുന്നതായി മന്ത്രി എ കെ ശശീന്ദ്രൻ എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (എച്ച്പിസിഎൽ) ഉണ്ടായ ഡീസൽ ചോർച്ച ഇന്ധനം നിറയ്‌ക്കുന്നതിനിടയിൽ ഉണ്ടായ സെൻസർ ഗേജ് തകരാറുമൂലമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം. മെക്കാനിക്കൽ/ഇലക്ട്രോണിക് വീഴ്ചയാണ് ഇന്ധന ചോർച്ചയ്ക്ക് കാരണം. 1500 ലിറ്റർ ഇന്ധനം ആണ് ചോർന്നത്. 800 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ ചുറ്റളവിൽ മലിനീകരണം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. റവന്യൂ, ആരോഗ്യ വിഭാഗം, മലിനീകരണ നിയന്ത്രണ Read More…

Kerala News

ശബരിമല : റവന്യൂ ഭൂമി കൈമാറുന്നതിനുളള ഉത്തരവ് കൈമാറി

ശബരിമല വനവത്ക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൈമാറി. റവന്യൂ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ദേവസ്വം മന്ത്രി വി. എൻ. വാസവന്റെയും കൃഷി മന്ത്രി പി പ്രസാദിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ശബരിമല റോപ്പ് വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിനായിട്ടാണ് ഭൂമി കൈമാറ്റം. കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ സർവെ 976/1-ൽപ്പെട്ട Read More…