ഉത്തരാഖണ്ഡിലെ പിത്തോറാഗഡ് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ആദി കൈലാഷ്, ഓം പർവത് തീർത്ഥാടന യാത്രയ്ക്ക് വെള്ളിയാഴ്ച തുടക്കമായി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 350-ലധികം ഭക്തർ ആദ്യ സംഘമായി ധാർചുലയിൽ നിന്ന് യാത്ര തിരിച്ചു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അശീഷ് ജോഷിയാണ് തീർത്ഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്നർ ലൈൻ പെർമിറ്റിനായി 500-ലധികം അപേക്ഷകൾ ലഭിച്ചിരുന്നുവെന്നും ഇതുവരെ 350 പേർക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥയും സുരക്ഷാ സാഹചര്യവുമനുസരിച്ച് വരും ദിവസങ്ങളിലും Read More…


