Kerala News

നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ഇല്ല; ഭാര്യയുടെ ഹര്‍ജി തള്ളി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് നല്‍കിയ ഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതല്‍ അന്വേഷണ സംഘം നീങ്ങിയതെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നുമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. അഭിഭാഷകനായ ജോണ്‍ എസ് റാഫ് Read More…

Kerala News

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി; കുടുംബത്തിന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സിബിഐക്ക് വിടാനാകില്ലെന്ന് കാണിച്ച് ജസ്റ്റിസുമാരായ സുധാംശു ധൂലിയയും കെ വിനോദ് ചന്ദ്രനുമടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലവിലെ അന്വേഷണത്തിലേയ്ക്ക് ഉള്‍പ്പെടുത്തിയതായും, പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലായതിനാല്‍ സിബിഐ ഇടപെടലിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. മഞ്ജുഷയുടെ വാദം സംസ്ഥാന പൊലീസിന്റെ Read More…

Kerala News

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കൊണ്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയെ സമീപിച്ചു. ഇപ്പോള്‍ നടക്കുന്ന സംസ്ഥാന പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനുശേഷമാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്. പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മിലുള്ള അശുദ്ധി ഗുരുതരമായ കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മഞ്ജുഷയുടെ ഹര്‍ജിയില്‍ പറയുന്നു. മഞ്ജുഷയുടെ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത് അഭിഭാഷകന്‍ Read More…