അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിഞ്ഞാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുത്താണിയിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ ഏരിയ വൈസ്പ്രസിഡന്റ് ശ്രീമതി മീനാക്ഷി ജോഷിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി വത്സല ബാബു ഉദഘാടനം ചെയ്തു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെ കെ സുരേഷ് ബാബു, കിഴുത്താണി ലോക്കൽ സെക്രട്ടറി ശ്രീ ടി പ്രസാദ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മഹിളാ അസോസിയേഷൻ കിഴുത്താണി വില്ലേജ് സെക്രട്ടറി ഷീജ സുകുമാരൻ നന്ദി പറഞ്ഞു.


