ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനകോട്ടയുടെ വികസനത്തിന് സഹായഹസ്തവുമായി ആനന്ദ് അംബാനി. ആനക്കോട്ടയുടെ നവീകരണത്തിനായി രൂപരേഖ തയ്യാറാക്കി നൽകിയാൽ സഹായിക്കാനുള്ള സന്നദ്ധത ആനന്ദ് അംബാനി അറിയിച്ചു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ആനന്ദ് അംബാനി ദേവസ്വം ചെയർമാൻ എവി ഗോപിനാഥ്, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹായിക്കാമെന്നേറ്റത്. 3 കോടി രൂപയുടെ ചെക്കും അദ്ദേഹം ദേവസ്വത്തിന് കൈമാറി.
Tag: anand ambani
ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി ആനന്ദ് അംബാനി
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് എം. അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സന്ദർശനം. തെക്കേ നടയിലെത്തിയ ആകാശ് അംബാനിയെ ദേവസ്വം ചെയർമാൻ ഏ.വി. ഗോപിനാഥ്, ഭരണ സമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ച ആനന്ദ് അംബാനി കാണിക്കയർപ്പിച്ചു. ദർശന ശേഷം ക്ഷേത്രം കൊടിമരത്തിന് സമീപമെത്തിയ ആനന്ദ് അംബാനിക്ക് ദേവസ്വം ചെയർമാൻ ഏ Read More…


